ലോകത്തിൽ വെച്ചേറ്റവും വിലകുറഞ്ഞ 5ജി സ്മാർട്ട്ഫോണുമായി ചൈനീസ് ബ്രാൻഡായ റിയൽമി. റിയൽമി x7, x 7പ്രോ തുടങ്ങിയ മോഡലുകൾക്കൊപ്പമാണ് കമ്പനി പുതിയ ബജറ്റ് 5ജി സ്മാർട്ട്ഫോൺ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ചൈനയിൽ അവതരിപ്പിച്ച വി5 എന്ന മോഡലിെൻറ കുഞ്ഞനുജനായി എത്തുന്ന വി3ക്ക് കരുത്ത് പകരുക 5ജി പിന്തുണയുള്ള മീഡിയ ടെകിെൻറ ഏറ്റവും പുതിയ ഡൈമൻസിറ്റി 720 എന്ന ചിപ്സെറ്റായിരിക്കും.
മൂന്ന് പിൻകാമറകളും 5000 എം.എ.എച്ച് ബാറ്ററിയുമൊക്കെയായി വരുന്ന വി3 5ജിയുടെ അടിസ്ഥാന മോഡലായ 6+64 ജിബി വേർഷെൻറ വില 999 ചൈനീസ് യുവാനാണ്. ഇന്ത്യയിൽ അത് 10,665 രൂപയോളം വരും. 6GB+128GB, 8GB+128GB വകഭേദങ്ങൾക്ക് 14,990 രൂപയും, 17,050 രൂപയും നൽകേണ്ടിവരും. റിയൽമി സി15 എന്ന മോഡലിെൻറ റിബ്രാൻഡഡ് വേർഷനാണ് വി3.
6.5 ഇഞ്ച് വലിപ്പവും 1600 x 720 പിക്സൽ റെസൊല്യൂഷനുമുള്ളള എച്ച്ഡി പ്ലസ് െഎ.പി.എസ്-എൽ.സി.ഡി ഡിസ്പ്ലേയാണ് വി3ക്ക്. എട്ട് മെഗാപിക്സൽ മുൻ കാമറ, 13+2+2 മെഗാ പിക്സൽ പിൻകാമറകൾ എന്നിവയാണ് മറ്റുപ്രത്യേകതകൾ. 5000 എം.എ.എച്ചുള്ള വലിയ ബാറ്ററി ചാർജ് ചെയ്യാൻ, 18 വാട്ടിെൻറ യു.എസ്.ബി ടൈപ് സി ഫാസ്റ്റ് ചാർജറും കൂടെ നൽകും. ചൈനയിൽ സെപ്തംബർ 17ന് ഫോൺ വിപണിയിൽ എത്തിയേക്കുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.