അന്വേഷണം തടസപ്പെടുത്തിയെന്ന്​; ആപ്പിളിനെതിരെ പിഴയടക്കമുള്ള കർശന നടപടിക്കൊരുങ്ങി ദക്ഷിണ കൊറിയ

സോൾ: അന്യായമായ ബിസിനസ്സ് രീതികളെക്കുറിച്ചുള്ള റെഗുലേറ്ററുടെ അന്വേഷണത്തെ തടസ്സപ്പെടുത്തിയതിന് ആപ്പിളിന്‍റെ പ്രാദേശിക യൂണിറ്റിനെയും അവരുടെ എക്സിക്യൂട്ടീവുകളെയും പ്രോസിക്യൂഷന് മുന്നിൽ ഹാജരാക്കാൻ തീരുമാനിച്ചതായി ദക്ഷിണ കൊറിയയുടെ കോർപ്പറേറ്റ് നിരീക്ഷണ ഏജൻസി കൊറിയ ഫെയർ ട്രേഡ്​ കമ്മീഷൻ (കെ.എഫ്​.ടി.സി) അറിയിച്ചു. 265,000 ഡോളർ (1.93 കോടി) പിഴയീടാക്കാനാണ്​ തീരുമാനിച്ചിരിക്കുന്നത്​.

ആപ്പിളിന്‍റെ ടെലിവിഷൻ പരസ്യങ്ങളുടെയും ഐഫോണുകളുടെ വാറന്‍റി സേവനങ്ങളുടെയും ചിലവ്​ രാജ്യത്തെ മൂന്ന്​ ടെലികോം സേവനദാതാക്കളെ കൊണ്ട്​ വഹിപ്പിക്കുന്നതായുള്ള ആരോപണങ്ങളിലാണ്​ കെ.എഫ്​.ടി.സി അന്വേഷണം ആരംഭിച്ചത്​. കമ്പനിയുടെ അന്യായമായ ബിസിനസ്സ് പ്രവർത്തനങ്ങളെക്കുറിച്ച് 2016 ജൂണിൽ കെ‌.എഫ്‌.ടി‌.സിയുടെ ഓൺ-സൈറ്റ് അന്വേഷണത്തിന് തടസ്സം സൃഷ്ടിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ആപ്പിൾ ഇന്‍റർനെറ്റ്​ ആക്​സസ്​ ബ്ലോക്ക്​ ചെയ്യുകയും പുനഃസ്ഥാപിക്കാതിരിക്കുകയും ചെയ്​തതായി അവർ വ്യക്​തമാക്കി.

കോർപ്പറേറ്റ് നിരീക്ഷണ ഏജൻസിക്ക്​​ നെറ്റ്‌വർക്ക് തകരാറിനെക്കുറിച്ചുള്ള രേഖകൾ സമർപ്പിക്കാൻ കമ്പനി വിസമ്മതിച്ചു, അതിന്‍റെ എക്സിക്യൂട്ടീവുകളിലൊരാൾ 2017 നവംബറിൽ നിക്ഷേപകനുമായി ബന്ധപ്പെട്ട മറ്റൊരു അന്വേഷണം തടയാൻ ശാരീരികമായി ശ്രമിച്ചുവെന്നും യോൺഹാപ്പ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. എന്തായാലും കമ്പനിയുടെ അന്വേഷണ തടസപ്പെടുത്തലിനെതിരെ കർശന നടപടികൾ സ്വീകരിക്കാൻ റെഗുലേറ്റർ തീരുമാനിച്ചിട്ടുണ്ട്​.

Tags:    
News Summary - S Korea watchdog plans to fine Apple for hampering probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.