എ സീരീസ്, എം സീരീസ് ഫോണുകളുടെ വൻ വിജയത്തിന് പിന്നാലെ തങ്ങളുടെ എഫ് സീരീസിലുള്ള ഫോണുകളുടെ ലോഞ്ചിങ്ങിനെ കുറിച്ച് സാംസങ് ഏറെ കാലമായി സൂചന നൽകിയിരുന്നു. ഒടുവിൽ ഇന്ത്യയിൽ ഫോൺ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. ഗാലക്സി എഫ് 41 എന്ന പേരിൽ ഇറങ്ങുന്ന ആദ്യത്തെ ഫോൺ അടുത്ത മാസം എട്ടാം തീയതി ഇന്ത്യയിൽ റിലീസ് ചെയ്യും. മറ്റ് ഫോണുകളെ അപേക്ഷിച്ച് കാമറക്ക് മുൻതൂക്കം നൽകുന്ന മോഡലാണ് എഫ് സീരീസിലുണ്ടാവുക.
സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് എഫ് 41ന്. പിറകിൽ മൂന്ന് കാമറകളും നൽകിയിട്ടുണ്ട്. 6000 എം.എ.എച്ച് ബാറ്ററിയുമായി എത്തുന്ന ഫോൺ ഒരു ശരാശരി യൂസറിന് രണ്ട് ദിവസം ചാർജ് ചെയ്യാതെ തന്നെ ഉപയോഗിക്കാം. ഡിസ്പ്ലേക്കുള്ളിൽ തന്നെ സജ്ജീകരിക്കുന്ന പഞ്ച് ഹോൾ സെൽഫി കാമറക്ക് പകരം പഴയ വാട്ടർ ഡ്രോപ് നോച്ച് കട്ടൗട്ടിലാണ് 32 മെഗാ പിക്സലുള്ള മുൻ കാമറ നൽകിയത്.
64 മെഗാ പിക്സലുള്ള പ്രധാന സെൻസറും 8 മെഗാ പിക്സൽ അൾട്രാ വൈഡ് കാമറയും 2 മെഗാ പിക്സൽ മാക്രോ സെൻറുമടങ്ങുന്നതാണ് പിൻ കാമറ സെറ്റപ്പ്. എക്സിനോസ് 9611 ചിപ്സെറ്റ് കരുത്ത് പകരുേമ്പാൾ 6 ജിബി റാമും 128 ജിബി ഇേൻറണൽ സ്റ്റോറേജും എഫ് 41ന് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.