മലയാളിയായ ഷാഹിൻ കോമത്തിനെ നോഡൽ ഓഫീസറായി നിയമിച്ച്​ ട്വിറ്റർ

ന്യൂഡൽഹി: കൊച്ചി സ്വദേശിയായ മലയാളി ഷാഹിൻ കോമത്തിനെ നോഡൽ ഓഫീസറായി നിയമിച്ച്​ ട്വിറ്റർ. പുതുക്കിയ ഐ.ടി നയങ്ങള്‍ ​പ്രകാരമാണ്​ തദ്ദേശീയനായ ഒരാളെ ഓഫീസറായി ചുമതലപ്പെടുത്തിയിരിക്കുന്നത്​. സർക്കാർ ഉയർത്തുന്ന പ്രശ്​നങ്ങൾ കേൾക്കാനും പരിഹരിക്കാനുമായി എല്ലാ സമൂഹ മാധ്യമങ്ങളും ഒരു നോഡൽ ഓഫീസറെ നിയമിക്കണമെന്ന്​​ ഐ.ടി ഇന്‍റര്‍മീഡിയറി ചട്ടം വ്യവസ്ഥ ചെയ്യുന്നുണ്ട്​.

സര്‍ക്കാര്‍ ഏജന്‍സികളും മറ്റും ഉന്നയിക്കുന്ന നിയമ വിഷയങ്ങള്‍ അഭിമുഖീകരിക്കൽ, ട്വിറ്ററിന് വേണ്ടി വിശദീകരണങ്ങളും പരിഹാരവും നല്‍കൽ, തുടങ്ങിയവയാണ്​ നോഡല്‍ കോണ്‍ടാക്റ്റ് ഓഫീസറുടെ ദൗത്യങ്ങൾ. നേരത്തെ ചൈനീസ്​ ആപ്പായ ടിക്ടോക്കി​െൻറ ഉടമകളായ ബൈറ്റ് ഡാന്‍സി​െൻറ നോഡല്‍ ഓഫീസറായിരുന്നു ഷാഹിന്‍ കോമത്ത്. വൊഡഫോണിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഡൽഹി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലായിരുന്നു ഷാഹിൻ കോമത്തിനെ നിയമിച്ച കാര്യം ട്വിറ്റർ അറിയിച്ചത്. നേരത്തെ നോഡല്‍ ഓഫീസറെ നിയമിക്കാന്‍ ട്വിറ്റര്‍ വൈകിയതിനെ ഡല്‍ഹി ഹൈക്കോടതി ചോദ്യം ചെയ്തിരുന്നു. ഇന്ത്യക്കാരനെ നോഡല്‍ ഓഫീസറായി നിയമിക്കണമെന്ന കേന്ദ്രത്തി​െൻറ ഉത്തരവ്​ തുടക്കത്തിൽ ട്വിറ്റർ പാലിച്ചിരുന്നില്ല. പിന്നാലെ, രാജ്യത്തി​െൻറ നിയമം പാലിക്കാൻ കഴിയില്ലെങ്കിൽ ഇവിടെ തുടരാൻ അനുവദിക്കില്ലെന്നടക്കം ഹൈക്കോടതി മുന്നറിയിപ്പ്​ നൽകിയിരുന്നു. 

Tags:    
News Summary - Shahin Komath appointed as Twitter India Nodal Contact Officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.