വെള്ളിയാഴ്ച്ച രാത്രി 11 മണിയോടെയായിരുന്നു ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന സോഷ്യൽ മീഡിയ ആപ്പുകളായ വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവ ലോകമെമ്പാടുമായി അൽപ്പ നേരത്തേക്ക് പ്രവർത്തനം നിലച്ചത്. ആളുകൾ ട്വിറ്ററടക്കമുള്ള മറ്റ് പ്ലാറ്റ്ഫോമുകളിൽ എന്താണ് സംഭവിച്ചതെന്നറിയാതെ ആശങ്കകൾ വ്യാപകമായി പങ്കുവെച്ചിരുന്നു. 45 മിനിറ്റ് മാത്രമാണ് പ്രശ്നം നേരിട്ടതെന്നും സാങ്കേതിക പ്രശ്നങ്ങളാണ് പണിമുടക്കിന് പിന്നിലെന്നും ഫേസ്ബുക്ക് വക്താവ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നുവെങ്കിലും മൂന്ന് ആപ്പുകളും പണിമുടക്കിയതിന് പിന്നിലെ യഥാര്‍ത്ഥ കാരണം ഇത് വരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
എന്നാൽ, വാട്സ്ആപ്പിന്റെയും ഇൻസ്റ്റഗ്രാമിന്‍റെയും അവരുടെ മാതൃകമ്പനിയായ ഫേസ്ബുക്കിന്റെയും പ്രവർത്തനം തടസ്സപ്പെട്ടതിന് മെസ്സേജിങ് ആപ്പായ സിഗ്നൽ നൽകിയ പ്രതികരണം ശ്രദ്ധ നേടുകയാണ്. മൂന്ന് ആപ്പുകളും നിലച്ച് നിമിഷങ്ങൾക്ക് ശേഷമാണ് സിഗ്നൽ ട്വിറ്ററിലൂടെ പ്രതികരണമറിയിച്ചത്. വാട്സ്ആപ്പിനിട്ട് ഒരു കൊട്ട് കൊടുത്ത സിഗ്നൽ, എല്ലാവരെയും തങ്ങളുടെ ആപ്പിലേക്ക് ക്ഷണിക്കാനും മറന്നില്ല. തടസ്സം പരിഹരിക്കാൻ പ്രവർത്തിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും പരിഹാസരൂപേണ പറഞ്ഞു.
'സിഗ്നൽ രജിസ്ട്രേഷനുകൾ മേൽക്കൂരയും കടന്ന് ഉയരുകയാണ്. എല്ലാവരേയും സ്വാഗതം ചെയ്യുന്നു. വാട്സ്ആപ്പിന്റെ തകരാർ പരിഹരിക്കാൻ പ്രവർത്തിക്കുന്നവർക്കെല്ലാം ഐക്യദാർഢ്യം. ആരെങ്കിലും 'വാരാന്ത്യ പ്രവർത്തനരഹിത സമയത്തിനായി (down time) കാത്തിരിക്കുന്നു' എന്ന് പറയുേമ്പാൾ, ടെക്നോളജി വ്യവസായത്തിന് പുറത്തുള്ളവർക്ക് അത് എത്രമാത്രം വിചിത്രമാണെന്ന് ഒരിക്കലും പറഞ്ഞാൽ മനസിലാവില്ല. -സിഗ്നൽ ട്വീറ്റ് ചെയ്തു.
Signal registrations are through the roof; welcome everyone! Solidarity to the folks working on the WhatsApp outage. People outside of the tech industry will never understand how weird it sounds when someone says that they are "looking forward to some weekend downtime.
— Signal (@signalapp) March 19, 2021
വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയ പരിഷ്കാരങ്ങൾക്ക് പിന്നാലെ, ഏറ്റവും നേട്ടമുണ്ടാക്കിയ ആപ്പാണ് സിഗ്നൽ. കോടിക്കണക്കിന് പുതിയ യൂസർമാരെ സ്വന്തമാക്കിയ അവർ നിലവിൽ ടെലിഗ്രാമിനും വാട്സ്ആപ്പിനുമൊപ്പം ലോകത്തിൽ ഏറ്റവും ഉപയോഗിക്കപ്പെടുന്ന മൂന്ന് മെസ്സേജിങ് ആപ്പുകളിൽ ഒന്നായി മാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.