വിക്കിപീഡിയ നിയന്ത്രിക്കുന്നത് ഇടത് ആക്ടിവിസ്റ്റുകൾ; സംഭാവന നൽകുന്നത് നിർത്തണമെന്ന് മസ്ക്

വാഷിങ്ടൺ: വിക്കിപീഡിയ നിയന്ത്രിക്കുന്നത് ഇടത് ആക്ടിവിസ്റ്റുകൾ ആണെന്നും അവർക്ക് സംഭാവന നൽകുന്നത് നിർത്തണമെന്നും ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്ക്. എക്സിലെ പോസ്റ്റിലാണ് ഇലോൺ മസ്കിന്റെ വിമർശനം.

യു.എസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വെബ്സൈറ്റായ പൈറേറ്റ്സ് വയേഴ്സിന്റെ റിപ്പോർട്ട് പങ്കുവെച്ചാണ് ഇലോൺ മസ്കിശന്റ വിമർശനം. വിക്കിപീഡിയയിലെ എഡിറ്റർമാർ ഇസ്രായേലിനെ അപമാനിക്കാനും ഇസ്‍ലാമിസ്റ്റ് ഗ്രൂപ്പുകളെ പിന്തുണക്കുകയുമാണ് ​ചെയ്യുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപബ്ലിക്കൻ പാർട്ടി സ്ഥാനാർഥി  ഡോണൾഡ് ​ട്രംപിനെയാണ് ഇലോൺ മസ്ക് പിന്തുണക്കുന്നത്. യു.എസില്‍ ഓരോ വോട്ടര്‍മാര്‍ക്കും ദിവസേന ഒരു ലക്ഷം ഡോളര്‍ വീതം നല്‍കുമെന്ന പ്രഖ്യാപനവുമായി ഇലോണ്‍ മസ്‌ക് രംഗത്തെത്തിയിരുന്നു. ഭരണഘടനാവകാശങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള പെറ്റീഷന്‍ ഒപ്പിടുന്നവര്‍ക്കാണ് മസ്‌ക് പാരിതോഷികം പ്രഖ്യാപിച്ചത്.

അഭിപ്രായസ്വാതന്ത്ര്യവും ആയുധം കൈവശംവെക്കാനുള്ള അവകാശവും നല്‍കുന്ന, ഭരണഘടനയുടെ ഒന്നും രണ്ടും ഭേദഗതികളെ പിന്തുണയ്ക്കുന്നു എന്ന പെറ്റീഷനില്‍ ഒപ്പിടുന്ന വോട്ടര്‍മാരില്‍ ഒരാള്‍ക്കാണ് ഈ തുക നല്‍കുക. പദ്ധതിയുടെ തുടക്കമെന്ന നിലയില്‍ ശനിയാഴ്ച പെന്‍സില്‍വേനിയയിലെ പരിപാടിയില്‍ ജോണ്‍ ഡ്രിഹെര്‍ എന്നയാള്‍ക്ക് തുകയുടെ ചെക്ക് മസ്‌ക് കൈമാറി.

Tags:    
News Summary - Stop Donating To Wikipedia, Controlled By Far-Left Activists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.