ബെംഗളൂരു: വനിതകൾക്ക് മാത്രമായുള്ള മെഗാ റിക്രൂട്ട്മെൻറ് ഡ്രൈവുമായി രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവ്വീസസ് (ടിസിഎസ്). രാജ്യത്തെ ഐടി മേഖലയിൽ വനിതകൾക്ക് വേണ്ടി നടക്കാനൊരുങ്ങുന്ന ഏറ്റവും വലിയ റിക്രൂട്ട്മെൻറാണ് ടിസിഎസ് പ്രഖ്യാപിച്ചിരിക്കുന്നത്. 'റീ ബിഗിൻ' എന്ന് പേരിട്ട പുതിയ പദ്ധതിയിലൂടെ കോവിഡ് കാലത്ത് തൊഴിൽ നഷ്ടമായ വനിതകൾക്ക് തൊഴിൽ നേടാനുള്ള അവസരമാണ് ടിസിഎസ് ഒരുക്കുന്നത്.
പ്രതിഭയും സാമർഥ്യവും എപ്പോഴും നിലനിൽക്കും, കഴിവുള്ള, പരിചയസമ്പന്നരായ വനിതാ പ്രൊഫഷണലുകൾക്ക് പ്രചോദനം നൽകാനും പുതിയൊരു തുടക്കമേകാനും സ്വയം വെല്ലുവിളിച്ചുശകാണ്ട് സ്വയം അടയാളപ്പെടുത്താനുമുള്ള അവസരമാണ് 'റീബിഗിൻ'. -ടിസിഎസ് അവരുടെ ജോബ് ഫെസ്റ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.
കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം ടിസിഎസിലെ ആകെ ജീവനക്കാരുടെ 36.5 ശതമാനവും വനിതകളാണ്. അടുത്ത വർഷം 40000-ലധികം ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ നൽകുമെന്ന് കമ്പനി നേരത്തേ വ്യക്തമാക്കിയിരുന്നു. അതിൽ 50 ശതമാനവും വനിതകളെ നിയമിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ബംഗളൂരു ആസ്ഥാനമായ ഒല കമ്പനി തമിഴ്നാട്ടിലെ ഇലക്ട്രിക് സ്കൂട്ടർ പ്ലാൻ്റിൽ 10000 വനിതകളെ നിയമിക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ടിസിഎസിൻ്റെ പ്രഖ്യാപനവും എന്നത് ശ്രദ്ധേയമാണ്. എന്നാൽ എത്ര വനിതകളെ നിയമിക്കുമെന്നത് കമ്പനി വ്യക്തമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.