13 നഗരങ്ങളിൽ 5ജി സേവനം ലഭിക്കുമെന്ന് ടെലികോം

മുംബൈ: രാജ്യത്ത് 2022ല്‍ വാണിജ്യാടിസ്ഥാനത്തില്‍ 5ജി സേവനം ആരംഭിക്കുമെന്ന് ടെലികോം മന്ത്രാലയം അറിയിച്ചു. 13 നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ 5ജി സേവനം ലഭ്യമാകുക. എയര്‍ടെല്‍, ജിയോ, വോഡഫോണ്‍-ഐഡിയ എന്നീ കമ്പനികള്‍ സേവനം നല്‍കും. ടെലികോം മന്ത്രാലയമാണ് ഈക്കാര്യം അറിയിച്ചത്.

ഡല്‍ഹി, ഗുരുഗ്രാം, മുംബൈ, പുണെ, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളുരു, ഹൈദരാബാദ്, ചണ്ഢീഗഡ്, ലക്‌നൗ, അഹമ്മദാബാദ്, ഗാന്ധിനഗര്‍, ജാംനഗര്‍ എന്നീ നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ 5ജി സേവനം ലഭ്യമാകുക.

ഇന്ത്യയില്‍ 5ജി സേവനം പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ 10 കോടി മുതല്‍ 15 കോടിവരെ 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, 5ജി സ്‌പെക്ട്രം വില കുറയ്ക്കണമെന്ന ആവശ്യവുമായി ടെലികോം കമ്പനികളുടെ സംഘടന രംഗത്തെത്തിയിട്ടുണ്ട്. 

Tags:    
News Summary - Telecom to launch 5G services in 13 cities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.