പാലക്കാട്: വന്ദേഭാരത് സ്ലീപ്പർ കോച്ചിന് പിന്നാലെ രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ നിർമിക്കാനുള്ള കരാറും ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബെമൽ) സ്വന്തമാക്കി. ഇന്ത്യയിൽ ആദ്യമായി നിർമിക്കുന്ന മുംബൈ-അഹ്മദാബാദ് അതിവേഗ ബുള്ളറ്റ് ട്രെയിൻ കോച്ചുകളുടെ നിർമാണ കരാറാണ് നേടിയെടുത്തത്.
ബംഗളൂരു, മൈസൂരു, കോലാർ ഖനി, പാലക്കാട് കഞ്ചിക്കോട് എന്നിങ്ങനെ നാല് പ്ലാന്റുകളുള്ള ബെമലിൽ, ബുള്ളറ്റ് ട്രെയിനുകളുടെ നിർമാണം എവിടെ തുടങ്ങുമെന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. നേരത്തേ ഒട്ടേറെ മെമു കോച്ചുകളും പാസഞ്ചർ കോച്ചുകളും നിർമിച്ച പാലക്കാട് കഞ്ചിക്കോട് പ്ലാന്റും ബുള്ളറ്റ് ട്രെയിൻ നിർമാണത്തിന് തിരഞ്ഞെടുത്തേക്കും.
എട്ട് കോച്ചുകളുള്ള രണ്ട് ബുള്ളറ്റ് ട്രെയിനുകൾ നിർമിക്കാനാണ് റെയിൽവേ ബെമലിന് കരാർ നൽകിയത്. ബുള്ളറ്റ് ട്രെയിൻ നിർമിക്കാൻ ഏകദേശം 200 മുതൽ 250 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.