കൊമേഴ്സ് ഭീമനായ ആമസോൺ അതിവേഗ ഡെലിവറിക്കായി ഡ്രോണുകളെ ഉപയോഗിക്കാൻ തുടങ്ങി. യു.എസ് സംസ്ഥാനങ്ങളായ കാലിഫോർണിയയിലും ടെക്‌സാസിലുമാണ് ഡ്രോണുകൾ വഴി ഓർഡറുകൾ വിതരണം ചെയ്യാൻ തുടങ്ങിയത്. ഒരു മണിക്കൂറിനുള്ളിൽ കസ്റ്റമേഴ്സിന്റെ വീടുകളിലേക്ക് പാക്കേജുകൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആമസോൺ പുതിയ ഡ്രോൺ ഡെലിവറി സംവിധാനവുമായി എത്തിയിരിക്കുന്നത്.
അടുത്തിടെ, കാലിഫോർണിയയിലെ ലോക്ക്‌ഫോർഡിലെയും ടെക്‌സസിലെ കോളേജ് സ്റ്റേഷനിലെയും ഉപഭോക്താക്കൾക്ക് കമ്പനിയുടെ 'ആമസോൺ പ്രൈം എയർ' ഡ്രോൺ സേവനം വഴി ചെറിയ പാഴ്സലുകൾ ലഭിച്ചിട്ടുണ്ട്.
തുടക്കമെന്ന നിലയിലാണ് യു.എസിലെ രണ്ട് പ്രധാന സ്റ്റേറ്റുകളിൽ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. കാലക്രമേണ കൂടുതൽ ഉപഭോക്താക്കളിലേക്ക് ഡ്രോൺ ഡെലിവറി വ്യാപിപ്പിക്കുമെന്ന് ആമസോൺ എയർ വക്താവ് നതാലി ബാങ്കെ ഒരു പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.
2020-ലാണ്, ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) ആമസോണിന് ഡ്രോൺ വഴി പാക്കേജുകൾ അയയ്ക്കാൻ (പാർട്ട് 135) അനുമതി നൽകിയത്. ലോക്ക്ഫോർഡിലും കോളേജ് സ്റ്റേഷനിലും താമസിക്കുന്ന ഉപഭോക്താക്കൾക്ക് നിലവിൽ ആമസോൺ എയർ സേവനത്തിൽ സൈൻ അപ്പ് ചെയ്യാനും ഓർഡറുകൾ നൽകാനും കഴിയും. അതേസമയം മറ്റുള്ള പ്രദേശത്ത് ഡ്രോൺ ഡെലിവറി ലഭ്യമാകുമ്പോൾ അവിടെ താമസിക്കുന്ന ഉപഭോക്താക്കളെ ആമസോൺ തന്നെ അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.