മുംബൈ: ലോക പ്രശസ്ത ടെക് ഭീമനായ ആപ്പിൾ കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെ ആദ്യ സ്റ്റോർ തുറന്നത്. കമ്പനി സി.ഇ.ഒ ടിം കുക്ക് നേരിട്ടെത്തിയാണ് സ്റ്റോറിന്റെ ഉദ്ഘാടനം നിർവഹിച്ചത്. സ്റ്റോറിന്റെ ഉദ്ഘാടനത്തിനിടെ ടിം കുക്കിനെ ഞെട്ടിച്ചത് മുംബൈ സ്വദേശിയായ സാജിദായിരുന്നു.
ആപ്പിളിന്റെ ആദ്യകാല കമ്പ്യൂട്ടറായ മകിന്റോഷുമായാണ് സാജിദ് എത്തിയത്. മകിന്റോഷുമായിട്ടുള്ള സാജിദിന്റെ വരവ് ആപ്പിൾ സി.ഇ.ഒയെ അക്ഷരാർഥത്തിൽ ഞെട്ടിച്ചുവെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകും. 1984ലാണ് ആപ്പിളിന്റെ മകിന്റോഷ് കമ്പ്യൂട്ടർ വാങ്ങിയതെന്നാണ് സാജിദ് പറയുന്നു. ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്സ് വസ്ത്രം ധരിക്കുന്ന രീതിയിൽ വസ്ത്രമിട്ടാണ് സാജിദ് ടിം കുക്കിനെ കാണാനെത്തിയത്.
ആപ്പിൾ സ്റ്റോറിലെ ജീവനക്കാരും ആൾക്കൂട്ടവും ആർപ്പുവിളികളോടെയാണ് സാജിദിനെ വരവേറ്റത്. ആപ്പിളിന്റെ ഉൽപന്നങ്ങൾ എപ്പോഴും താൻ ഉപയോഗിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് മുംബൈയിലെ ആപ്പിളിന്റെ ആദ്യ സ്റ്റോർ തുറന്നത്. വൈകാതെ ഡൽഹിയിലും ആപ്പിൾ സ്റ്റോർ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.