ഓൺലൈൻ തട്ടിപ്പിൽപെട്ട് ലക്ഷങ്ങൾ കബളിപ്പിക്കപ്പെടുന്നവരുടെ വാർത്തകൾ ദിനേനെ കൂടിക്കൂടി വരികയാണ്. ആളുകൾക്ക് പണം നഷ്ടപ്പെടുന്നുവെന്നു മാത്രമല്ല, വലിയതോതിൽ ഡാറ്റാ ചോരണവും നടക്കുന്നുവെന്നതാണ് ഇതുകൊണ്ടുള്ള ഏറ്റവും വലിയ ദോഷം. ഈ പ്രശ്നത്തിന് പരിഹാരവുമായി രംഗപ്രവേശം ചെയ്തിരിക്കുകയാണ് ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ). ‘ചക്ഷു’ എന്ന പേരിൽ പുതിയൊരു പോർട്ടൽ സ്ഥാപിച്ചിരിക്കുകയാണ് ട്രായ്.
ഓൺലൈൻ തട്ടിപ്പുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യാനാണ് ഈ പോർട്ടൽ. ‘ചക്ഷു’ എന്നാൽ ഹിന്ദിയിൽ കണ്ണ് എന്നാണ് അർഥം. ഒരു നമ്പർ പരാതിയായി രജിസ്റ്റർ ചെയ്യപ്പെട്ടുകഴിഞ്ഞാൽ, ട്രായ് പിന്നീട് അത് ട്രാക്ക് ചെയ്യും. ഈ നമ്പർ ഉപയോഗിച്ച് ചെയ്യുന്ന ഓൺലൈൻ കള്ളത്തരങ്ങൾ പിടികൂടുകയും ചെയ്യും. പോർട്ടലിൽ സംശയം തോന്നുന്ന ഫോൺ കാളുകൾ, വാട്സ്ആപ് സന്ദേശങ്ങൾ തുടങ്ങിയവയും പരാതിയായി രജിസ്റ്റർ ചെയ്യാനാകും. സ്ക്രീൻ ഷോട്ടുകളടക്കമുള്ള ചിത്രങ്ങൾ പരാതിക്ക് പിൻബലമേകുന്ന തെളിവുകളായി സമർപ്പിക്കാനും സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.