കാപിറ്റൽ കലാപത്തിന് പിന്നാലെ മുൻ അമേരിക്കൻ പ്രസിഡൻറിനെ തങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ നിന്നും എന്നെന്നേക്കുമായി വിലക്കിയിരിക്കുകയാണ് ട്വിറ്ററും ഫേസ്ബുക്കും. എന്നാൽ, അതിനെ ട്രംപ് നേരിട്ടത് സ്വന്തമായി ഒരു സോഷ്യൽ മീഡിയ തുടങ്ങിയിട്ടായിരുന്നു. പക്ഷെ, കേവലം ഒരു വേർഡ്പ്രസ് ബ്ലോഗായിരുന്നു അത് എന്ന് മാത്രം. ഒറ്റ നോട്ടത്തിൽ ട്വിറ്റർ പോലെ തോന്നിക്കുന്ന ബ്ലോഗിൽ നിറയെ ട്രംപിന്‍റെ പ്രസ്താവനകളും പ്രഖ്യാപനങ്ങളും മാത്രമാണുള്ളത്.
താൻ മാത്രമുള്ള പുതിയ സോഷ്യൽ മീഡിയ തുടങ്ങിയ സ്ഥിതിക്ക് അതിന് പ്രമോഷൻ നൽകാനും അതിൽ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങൾ പുറംലോകത്തെത്തിക്കാനും ട്രംപും സംഘവും പയറ്റിയ ബുദ്ധി അവ ട്വിറ്ററിൽ പങ്കുവെക്കാം എന്നുള്ളതായിരുന്നു. ട്രംപിെൻറ ടീം ട്വിറ്ററിൽ അതിെൻറ ഭാഗമായി @DJTDesk, എന്ന പേരിൽ പുതിയ അക്കൗണ്ട് തുടങ്ങി.
എന്നാൽ, മണിക്കൂറുകൾക്കകം ട്വിറ്റർ അത് നീക്കം ചെയ്യുകയായിരുന്നു. ട്വിറ്ററിെൻറ നിയമങ്ങൾ ലംഘിച്ചു എന്ന് കാട്ടിയാണ് അക്കൗണ്ട് പൂട്ടിയത്. ''ഞങ്ങളുടെ നിരോധനം ഒഴിവാക്കൽ നയത്തിൽ പറഞ്ഞതുപോലെ, നിരോധിച്ച അക്കൗണ്ടുമായി ബന്ധപ്പെട്ട ഉള്ളടക്കം മാറ്റിസ്ഥാപിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന അക്കൗണ്ടുകൾക്കെതിരെ ഞങ്ങൾ നടപടി സ്വീകരിക്കും." -ബിസിനസ് ഇൻസൈഡറിന് നൽകിയ പ്രസ്താവനയിൽ, ട്വിറ്റർ വക്താവ് പറഞ്ഞു,
ട്രംപിെൻറ ടീം തുടങ്ങിയ ട്വിറ്റർ അക്കൗണ്ടിെൻറ ബയോ (bio) വിശദീകരിക്കുന്നത്, ട്രംപിെൻറ പുതിയ വെബ് സൈറ്റിൽ നിന്നുള്ള പോസ്റ്റുകളാണ് ഇവിടെ പങ്കുവെക്കുന്നത് എന്നാണ്. 'ഡോണൾഡ് ട്രംപ് ട്വീറ്റ് ചെയ്യുന്നതല്ല' എന്നും പ്രത്യേകമായി പരാമർശിച്ചിട്ടുണ്ട്. എന്നാൽ, ട്വിറ്റർ അതൊന്നും കാര്യമാക്കിയില്ല. നേരത്തെ നിരോധിച്ച അക്കൗണ്ടിന് പകരം പുതിയ അക്കൗണ്ട് തുടങ്ങി അതിൽ പോസ്റ്റ് ചെയ്തിരുന്ന കാര്യങ്ങൾ പങ്കുവെക്കുന്നു എന്ന് തന്നെയാണ് അവർ വിശ്വസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.