പരാഗ് അഗ്രവാളിന് 321 കോടി നൽകണം; ട്വിറ്റർ സി.ഇ.ഒയെ മാറ്റാൻ മസ്ക് തയാറാകുമോ?

ന്യൂയോർക്ക്: സമൂഹമാധ്യമമായ ട്വിറ്റർ വാങ്ങാൻ കരാറിലെത്തിയെങ്കിലും, സി.ഇ.ഒ പരാഗ് അഗ്രവാളിനെ തൽസ്ഥാനത്തുനിന്ന് മാറ്റുന്നത് ശതകോടീശ്വരൻ ഇലോൺ മസ്കിന് വെല്ലുവിളിയാകും. അഭിപ്രായ സ്വാതന്ത്ര്യത്തിനായുള്ള സാധ്യത വേണ്ട വിധത്തിൽ 'ട്വിറ്റർ' ഉപയോഗപ്പെടുത്തുന്നില്ലെന്നും ട്വിറ്റർ മാനേജ്മെന്‍റിൽ തനിക്ക് വിശ്വാസമല്ലെന്നും മാസ്ക് പറഞ്ഞിരുന്നു.

പിന്നാലെയാണ് ട്വിറ്ററിന് മസ്ക് മോഹവില പറയുന്നത്. ട്വിറ്റർ ഏറ്റെടുത്ത് 12 മാസത്തിനുള്ളിൽ സി.ഇ.ഒ പരാഗ് അഗ്രവാളിനെ മാറ്റുകയാണെങ്കിൽ, നഷ്ടപരിഹാരമായി അദ്ദേഹത്തിന് 42 മില്യൺ യു.എസ് ഡോളർ (321 കോടി രൂപ) നൽകണം. നഷ്ടപരിഹാരം എങ്ങനെ വേണമെന്നു തീരുമാനിക്കാൻ സഹായിക്കുന്ന ഗവേഷക കമ്പനിയായ ഇക്വിലാർ ആണ് ഈ വിലയിരുത്തൽ നടത്തിയത്. അഗ്രവാളിന്റെ അടിസ്ഥാന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടുത്തിയാണ് ഇക്വിലാറിന്റെ നിഗമനം.

ഇക്വിലാറിന്റെ കണക്കുകൂട്ടലുകളോട് പ്രതികരിക്കാൻ ട്വിറ്റർ പ്രതിനിധികൾ വിസമ്മതിച്ചു. 3.67 ലക്ഷം കോടി രൂപക്കാണ് മസ്ക് ട്വിറ്റർ വാങ്ങിയത്. 2013 മുതൽ പൊതു കമ്പനിയായി പ്രവർത്തിച്ചിരുന്ന ട്വിറ്റർ ഇതോടെ സ്വകാര്യ കമ്പനിയായി മാറും. ട്വിറ്ററിന്‍റെ ചീഫ് ടെക്നോളജി ഓഫിസറായിരുന്ന അഗ്രവാൾ കഴിഞ്ഞ നവംബറിലാണ് സി.ഇ.ഒയായി നിയമതിനാകുന്നത്.

Tags:    
News Summary - Twitter CEO To Get $42 Million If Sacked After Elon Musk Takeover: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.