ന്യൂയോർക്: പത്തുലക്ഷത്തിൽ കൂടുതൽ പേർ പിന്തുടരുന്ന ട്വിറ്റർ അക്കൗണ്ടുകളിൽ വെരിഫിക്കേഷൻ അടയാളമായ നീല ടിക് (ലെഗസി വെരിഫിക്കേഷന്‍) പുനഃസ്ഥാപിക്കുന്നു. നിരവധി പ്രമുഖർക്ക് നീല ടിക് തിരികെ ലഭിച്ചെങ്കിലും ഇനിയും ലഭിക്കാത്തവരുമുണ്ട്.
മാന്വൽ ആയാണ് ലെഗസി വെരിഫിക്കേഷൻ പുനഃസ്ഥാപിക്കുന്നതെന്നും പൂർത്തിയാവാൻ ദിവസങ്ങളെടുക്കുമെന്നുമാണ് ഇതിന് കാരണമായി പറയുന്നത്. ഇലോൺ മസ്‌ക് ട്വിറ്റർ തലപ്പത്ത് വന്നതിനുശേഷമാണ് ലെഗസി വെരിഫിക്കേഷന് വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത നിരക്കിൽ പണം ഈടാക്കാൻ തീരുമാനിച്ചത്. ഏപ്രിൽ 20ന് നിരവധി പേരുടെ അക്കൗണ്ടുകളിലെ നീല ടിക് നീക്കിയിരുന്നു.
പ്രമുഖരുടെ പേരിലെ വ്യാജ അക്കൗണ്ടുകൾ തടയാനാണ് സൗജന്യമായി വെരിഫിക്കേഷൻ സൗകര്യമൊരുക്കിയിരുന്നത്. പണം നല്‍കി സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുന്ന ആര്‍ക്കും വെരിഫിക്കേഷന്‍ ബാഡ്ജും അധിക ഫീച്ചറുകളും നൽകുമെന്നതായിരുന്നു മസ്കിന്റെ നയം. വ്യാപക വിമർശനമാണ് മസ്കിന്റെ പരിഷ്‍കാരങ്ങൾക്കെതിരെ ഉയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.