ട്വിറ്ററാട്ടികളുടെ വർഷങ്ങളായുള്ള പരാതി-പരിഭവങ്ങൾക്ക് അറുതിയാകുന്നു. അക്ഷരത്തെറ്റോടെ പോസ്റ്റ് ചെയ്യുന്ന ട്വീറ്റുകൾ തിരുത്താനുള്ള ഓപ്ഷൻ ട്വിറ്ററിലില്ലാത്തത് വലിയ ബുദ്ധിമുട്ടായിരുന്നു യൂസർമാർക്ക്. എന്നാൽ, കുറച്ച് മാസങ്ങൾക്ക് മുമ്പ് ട്വിറ്റർ തങ്ങളുടെ സൈറ്റിൽ ട്വീറ്റ് എഡിറ്റ് ചെയ്യാനുള്ള ബട്ടൺ കൊണ്ടുവരുമെന്ന സൂചനകൾ നൽകിയിരുന്നു.
എന്നാലിപ്പോൾ, അത് വിജയകരമായി പരീക്ഷിച്ച്, ട്വിറ്റർ യൂസർമാർക്ക് മുന്നിൽ പ്രദർശിപ്പിച്ചിരിക്കുകയാണ് അമേരിക്കൻ മൈക്രോ ബ്ലോഗിങ് സൈറ്റ്. ഫീച്ചർ പുറത്തിറങ്ങുമ്പോൾ 'എഡിറ്റ് ചെയ്ത ട്വീറ്റുകൾ' എങ്ങനെ കാണപ്പെടുമെന്നാണ് ഉപയോക്താക്കൾക്കായി ട്വിറ്റർ കാണിച്ചുകൊടുത്തുത്.
ട്വിറ്ററിന്റെ പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ സേവനത്തിന്റെ ഔദ്യോഗിക അക്കൗണ്ടായ 'ട്വിറ്റർ ബ്ലൂ' ആണ് ഫീച്ചർ പരീക്ഷിക്കുന്നതിനെക്കുറിച്ചുള്ള ട്വീറ്റ് പോസ്റ്റ് ചെയ്തത്. ഒറിജിനൽ ട്വീറ്റ് പരിഷ്കരിച്ചതായി കാണിക്കാൻ എഡിറ്റ് ചെയ്ത ട്വീറ്റുകൾ ഐക്കൺ, ടൈംസ്റ്റാമ്പ്, ലേബൽ എന്നിവയ്‌ക്കൊപ്പമാകും ദൃശ്യമാവുക. 'ട്വിറ്റർ ബ്ലൂ' പോസ്റ്റ് ചെയ്ത ട്വീറ്റ് ചുവടെ:-
എഡിറ്റ് ഹിസ്റ്ററി
അതേസമയം, പുതിയ ഫീച്ചറിനെ കുറിച്ച് ട്വിറ്റർ ബ്ലൂ പോസ്റ്റ് ചെയ്ത സ്ഥിതിക്ക്, മിക്കവാറും, സബ്സ്ക്രിപ്ഷൻ എടുത്ത യൂസർമാർക്ക് മാത്രമാകും തുടക്കത്തിൽ 'എഡിറ്റ് ബട്ടൺ' ലഭിക്കുക. സാധാരണ യൂസർമാർക്ക് ഫീച്ചർ ലഭിക്കുമോ എന്നുള്ള കാര്യത്തിലും ഇപ്പോൾ ഉറപ്പ് പറയാനാകില്ല.
ടെലഗ്രാം, ഇൻസ്റ്റഗ്രാം, സ്നാപ് ചാറ്റ് എന്നീ ആപ്പുകളും സബ്സ്ക്രിപ്ഷൻ അടിസ്ഥാനത്തിലുള്ള സേവനങ്ങൾ തുടങ്ങിയിട്ടുണ്ട്. വൈകാതെ, വാട്സ്ആപ്പും ഫേസ്ബുക്കും പണമീടാക്കിയുള്ള അധിക ഫീച്ചറുകൾ അവതരിപ്പിച്ചേക്കാം. ചിലപ്പോൾ, ഇപ്പോൾ സൗജന്യമായി ആസ്വദിക്കുന്ന സവിശേഷതകൾക്ക് ഭാവിയിൽ പണമടക്കേണ്ടതായും വരാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.