സ്നാപ്ചാറ്റിലേയും ഇൻസ്റ്റാഗ്രാമിലേയും 'സ്റ്റോറി'കളോട് മത്സരിക്കാനായി തുടങ്ങിയ 'ഫ്ലീറ്റ്സ്' സേവനം ട്വിറ്റർ അവസാനിപ്പിച്ചു. എട്ട് മാസങ്ങൾക്ക് മുമ്പായിരുന്നു ട്വിറ്റർ തങ്ങളുടെ പ്ലാറ്റ്ഫോമിൽ 'അപ്രത്യക്ഷമാവുന്ന ട്വീറ്റ്സ്' അഥവാ ഫ്ലീറ്റ്സ് അവതരിപ്പിച്ചത്. ഫുൾസ്ക്രീനിൽ ഫോട്ടോകളും വിഡിയോകളും ട്വിറ്റർ പ്രതികരണങ്ങളും സാധാരണ ടെക്സ്റ്റുംവരെ കാണിക്കാനാകുന്ന സേവനമാണ് 'ഫ്ലീറ്റ്സ്'. 24 മണിക്കൂറുകൾക്കുള്ളിൽ അപ്രത്യക്ഷമാവുന്ന തരത്തിലാണ് ഫ്ലീറ്റ്സിെൻറ പ്രവർത്തനം. ഈ സേവനം വർഷങ്ങൾക്ക് മുേമ്പ തന്നെ സ്നാപ്ചാറ്റും ഫേസ്ബുക്കും അവതരിപ്പിച്ചിരുന്നു.
കൂടുതൽ പേർ ട്വിറ്ററിലെത്തി ഉള്ളടക്കം പോസ്റ്റ് ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് തുടങ്ങിയതെങ്കിലും നിലവിലെ ഉപയോക്താക്കൾ മാത്രമാണ് പ്രയോജനപ്പെടുത്തുന്നതെന്ന് കമ്പനി അറിയിച്ചു. അതേസമയം, പുതിയ യൂസർമാർ പ്രതീക്ഷിച്ച പോലെ ഫ്ലീറ്റ്സ് സേവനം ഉപയോഗിച്ചില്ലെന്നും ട്വിറ്റർ വ്യക്തമാക്കി. സേവനം തുടങ്ങുേമ്പാൾ പ്രതിദിന ഉപയോക്താക്കളുടെ എണ്ണം 31.5 കോടിയിലെത്തിക്കുകയെന്നതായിരുന്നു ട്വിറ്ററിെൻറ ലക്ഷ്യം.
എന്തായാലും ഫ്ലീറ്റ്സിെൻറ അപ്രത്യക്ഷമാവൽ ഇൻറർനെറ്റിൽ ട്രോളുകളും മീമുകളുമുണ്ടാവാനുള്ള പുതിയ കാരണമായി മാറിയിട്ടുണ്ട്.
So the fleets not even gone pic.twitter.com/O3T31YqNlC
— BIG ROCKII (@RockiiiiRoadd) August 3, 2021
Guys saying "bye fleets" for the 12th time today 😶 pic.twitter.com/OIKbxEx8iw
— Will (@will__candelent) August 3, 2021
issuing arrest warrants for last night's fleets pic.twitter.com/jSg37RchM8
— Bobby Lewis (@revrrlewis) August 3, 2021
Can't believe Twitter is taking away fleets and depriving people of top quality Silver content like this: pic.twitter.com/af1WYyPQlL
— Danny Bate (@DannyBate4) August 3, 2021
why is fleets still here? .. pic.twitter.com/t6QgmszwEn
— NICHOLAS DANTE (@nicholasdante_) August 3, 2021
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.