ചൈനീസ് കമ്പനികൾക്കെതിരായ ആക്രമണം തുടർന്ന് യു.എസ് സർക്കാർ. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ നിർമാതാക്കളിലൊരാളായ ഷവോമി അടക്കം ഒമ്പത് ചൈനീസ് കമ്പനികളെയാണ് ഇന്ന് അമേരിക്ക കരിമ്പട്ടികയിൽ പെടുത്തിയത്. ചൈനീസ് സൈന്യവുമായി ബന്ധമുള്ള കമ്പനികളുടെ കരിമ്പട്ടികയിലാണ് ഷവോമിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ചൈനീസ് ഡ്രോൺ നിർമാതാക്കളായ ഡിജെഐയെയും ഇതേ ലിസ്റ്റിൽ പെടുത്തിയിരുന്നു.
അതേസമയം, 'കമ്യൂണിസ്റ്റ് ചൈനീസ് മിലിറ്ററി കമ്പനീസ് കരിമ്പട്ടികക്ക്' ടെലികോം ഉപകരണ നിർമ്മാതാക്കളായ ഹുവാവേ, ZTE എന്നിവ ഉൾപ്പെടുന്ന യുഎസ് വാണിജ്യ വകുപ്പിെൻറ എൻറിറ്റി ലിസ്റ്റുമായി യാതൊരു ബന്ധവുമില്ല. അതിനാൽ തന്നെ, ഹ്വാവേയെ പോലെ ഷവോമിക്ക് ആൻഡ്രോയ്ഡ് ലൈസൻസ് നഷ്ടമാവുകയോ, ഉത്പന്നങ്ങൾ യു.എസിൽ വിൽക്കുന്നതിന് തടസ്സമാവുകയോ ചെയ്യില്ല.
മറിച്ച്, അമേരിക്കയിലെ നിക്ഷേപകർക്ക് ഇനി ഷവോമിയിൽ നിക്ഷേപമിറക്കാൻ അനുവാദമില്ലാതായി എന്നതാണ് പുതിയ കരിമ്പട്ടിക കൊണ്ട് ഉദ്ദേശിക്കുന്നത്. ഷവോമി അടക്കമുള്ള എട്ട് കമ്പനികളുടെ ഒാഹരിയോ സെക്യൂരിറ്റിയോ വാങ്ങുന്നതിനും വിലക്കുണ്ട്. ഏതെങ്കിലും യുഎസ് നിക്ഷേപകന് ഇതിനകം കമ്പനിയിൽ ഓഹരിയുണ്ടെങ്കിൽ, 2021 നവംബർ 11നകം ഓഹരികൾ വിറ്റൊഴിവാക്കുകയോ മറ്റോ ചെയ്യണമെന്നും നിർദേശമുണ്ട്. അപ്‌ഡേറ്റ് ചെയ്ത ബ്ലാക്ക്‌ലിസ്റ്റിൽ പേരുള്ള ഒമ്പത് കമ്പനികൾക്കും ഇത് ബാധകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.