അമേരിക്കൻ ടെക്നോളജി കമ്പനിയായ ബേസ്‌ക്യാമ്പിലെ 30 ശതമാനം ജീവനക്കാരും കഴിഞ്ഞ ആഴ്ച്ച രാജിവെച്ചു. 22 വർഷം പാരമ്പര്യമുള്ള കമ്പനിയിൽ നിന്നും അത്രയും പേർ രാജിവെച്ച് പോകുന്നതിന് ചില്ലറ കാരണമൊന്നും പോരല്ലോ... കാര്യം ജോലിസ്ഥലത്ത് ജീവനക്കാരെ അവരുടെ സാമൂഹികവും രാഷ്ട്രീയവുമായ ചർച്ചകൾ പരസ്യമായി പങ്കിടാൻ അനുവദിക്കില്ലെന്ന് കമ്പനി അറിയിച്ചതിനെത്തുടർന്നാണ്. പുതിയ നയം അബദ്ധമായി എന്ന് ബോധ്യപ്പെട്ടതോടെ കമ്പനിയുടെ സി.ഇ.ഒ ജേസൺ ഫ്രൈഡ് മാപ്പ് പറയുകയും ചെയ്തു.
'കഴിഞ്ഞയാഴ്ച്ച അതിദാരുണമായിരുന്നു. ലളിതവും ന്യായയുക്തവും തത്ത്വപരവുമാണെന്ന് കരുതിയാണ് ഞങ്ങൾ പുതിയ നയവുമായി മുന്നോട്ടുപോയത്. എന്നാൽ, ഞങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്ത വിധത്തിൽ അത് വലിയ പ്രതിസന്ധിയായി ഭവിച്ചു. ഡേവിഡും (ബേസ്ക്യാമ്പിെൻറ മറ്റൊരു പാർട്ണർ) ഞാനും അതിെൻറ എല്ലാ പരിണിത ഫലങ്ങളും ഏറ്റെടുക്കുന്നു. ഞങ്ങളോട് ക്ഷമിക്കണം... ഞങ്ങൾക്ക് ഒരുപാട് പഠിക്കാനുണ്ട്. -ജേസൺ ഫ്രൈഡ് ഒരു പ്രസ്താവനയിൽ വ്യക്തമാക്കി.
ആദ്യം, ഞങ്ങളുടെ മുൻ സഹപ്രവർത്തകരോട്: നിങ്ങൾ മുന്നോട്ടുള്ള പാതയിൽ വലിയ കാര്യങ്ങൾ ചെയ്യുമെന്ന് ഞങ്ങൾക്കറിയാം. നിങ്ങൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. വർഷങ്ങളായി നിങ്ങളുടെ കഠിനാധ്വാനവും അർപ്പണബോധവും ബേസ്‌ക്യാമ്പിനെ മികച്ചയിടമാക്കി മാറ്റി. നന്ദി. ഞങ്ങൾ നിങ്ങളെ മിസ് ചെയ്യും, ഞങ്ങൾ നിങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നതായിരിക്കും.
രണ്ടാമതായി, ഞങ്ങളോടൊപ്പം തുടരുന്ന ഞങ്ങളുടെ ജീവനക്കാരോട്: സഹപ്രവർത്തകർ രാജിവെച്ചുപോകുന്നത് കാണേണ്ടി വന്നത് പ്രയാസമാണെന്ന് ഞങ്ങൾക്കറിയാം, ക്ഷമിക്കണം, ആ അനുഭവത്തിലൂടെ നിങ്ങളെ കൊണ്ടുപോയതിന്..., പക്ഷേ നിങ്ങൾ ഞങ്ങളോടൊപ്പം നിൽക്കുന്നുവെന്നത് ഞങ്ങൾ അതീവ കൃതജ്ഞത രേഖപ്പെടുത്തുന്നു. ഞങ്ങൾക്ക് ഇപ്പോൾ ഒരു മികച്ച ടീം ഉണ്ട്, എല്ലാവരും പരസ്പരം സഹായിക്കുന്നതും പരസ്പരം ആശ്രയിച്ച് മുന്നോട്ടുപോകുന്നത് കാണുന്നത് അതിശയകരവും പ്രചോദനകരവുമാണ്. -സി.ഇ.ഒ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.