വാട്സ്ആപ്പ് ജനുവരിയിൽ ഇന്ത്യയിൽ നിരോധിച്ചത് 29 ലക്ഷം അക്കൗണ്ടുകൾ

കഴിഞ്ഞ ജനുവരിയിൽ മാത്രം തങ്ങൾ ഇന്ത്യയിലെ 29,18,000 അക്കൗണ്ടുകൾ നിരോധിച്ചതായി മെറ്റയുടെ കീഴിലുള്ള സന്ദേശയമക്കൽ ആപ്പായ വാട്സ്ആപ്പ് അറിയിച്ചു. ബുധനാഴ്ച പുറത്ത് വിട്ട പ്രതിമാസ റിപ്പോർട്ടിലാണ് വാട്‌സ്ആപ്പ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ഡിസംബറില്‍ വാട്സ്ആപ്പ് 36 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകൾ നിരോധിച്ചിരുന്നു. 2021ലെ ഐ.ടി നിയമപ്രകാരമാണ് എല്ലാ മാസത്തിന്റെയും ആദ്യ ദിവസം വാട്‌സ് ആപ്പ് പ്രതിമാസ റിപ്പോർട്ട് പ്രസിദ്ധീകരിച്ചുവരുന്നത്.

''വർഷങ്ങളായി, ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ ഉപയോക്താക്കളെ സുരക്ഷിതമായി നിലനിർത്തുന്നതിനായി പല മുന്‍കരുതല്‍ നടപടികളും സ്വീകരിച്ച് വരുന്നുണ്ട്. അതിന്‍റെ ഭാഗമായി ജനുവരി മാസത്തിൽ വാട്ട്‌സ്ആപ്പ് 2.9 ദശലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകൾ നിരോധിക്കുകയാണ്''- ഔദ്യോഗിക പ്രസ്താവനയില്‍ വാട്സ്അപ്പ് അറിയിച്ചു.

പരാതി സംവിധാനം വഴി ഇന്ത്യയിലെ ഉപയോക്താക്കളിൽ നിന്ന് ലഭിച്ച പരാതികൾക്ക് മറുപടിയായി സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ റിപ്പോർട്ടിലുണ്ടെന്ന് വാട്ട്‌സ്ആപ്പ് അറിയിച്ചു. ജനുവരിയില്‍ വാട്‌സ് ആപ്പിന് ഇന്ത്യയിൽ നിന്ന് 1,461 പരാതി റിപ്പോര്‍ട്ടുകളാണ് ലഭിച്ചത്. അതില്‍ 195 റിപ്പോർട്ടുകളിൽ നടപടിയെടുത്തു.  

Tags:    
News Summary - we banned 29 lakh Indian accounts in January says WhatsApp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.