ന്യൂയോർക്: ട്വിറ്റർ സി.ഇ.ഒ ആയിരുന്ന ജാക് ഡോർസെയും ഇലോൺ മസ്കും തമ്മിലുള്ള വാക്പോര് മുറുകുന്നു. ലോകത്തിൽ ഏറ്റവും കൃത്യമായ വിവരം നൽകുന്ന സംവിധാനമാക്കി ട്വിറ്ററിനെ മാറ്റുമെന്നായിരുന്നു നേരത്തേ മസ്ക് ട്വീറ്റ് ചെയ്തത്. ആർക്ക് വിവരം നൽകാനാണ് എന്നായിരുന്നു ഇതിനു ഡോർസെയുടെ മറുപടി.
കഴിഞ്ഞ ദിവസം ബേഡ് വാച്ച് എന്ന പേര് കമ്മ്യൂണിറ്റ് നോട്സ് എന്നാക്കി പരിഷ്കരിച്ചിരുന്നു മസ്ക്. ബേഡ് വാച്ച് എന്ന പേരാണ് ഏറ്റവും ഉചിതം എന്നായിരുന്നു ഇതിനു ഡോർസെ പ്രതികരിച്ചത്. ബേഡ് വാച്ച് എന്ന പേരിനോട് തനിക്ക് വല്യ ഇഷ്ടം തോന്നിയില്ല എന്നും മസ്ക് ന്യായീകരിച്ചു.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനാണ് ട്വിറ്റർ ബേഡ് വാച്ച് സംവിധാനം കൊണ്ടുവന്നത്. ഇതനുസരിച്ച് ഉപയോക്താക്കൾക്ക് തെറ്റായ വിവരമെന്ന് തോന്നുന്ന ട്വീറ്റുകൾ തെറ്റാണെന്ന് ഫ്ലാഗ് ചെയ്യാൻ സാധിക്കും. കമ്മ്യൂണിറ്റി നോട്സ് എന്നത് ഏറ്റവും മോശം പേരാണെന്നും ഡോർസെ മറുപടി നൽകി.
എല്ലാ പേരുകളും പക്ഷിയിൽ വെച്ച് തന്നെ തുടങ്ങണം എന്നില്ല. ട്വിറ്ററിനും അതിനു പുറത്തും പക്ഷികളുടെ പേരുള്ള നിരവധി ഗ്രൂപ്പുകളുണ്ട്. ആംഗ്രി ബേർഡ്-എന്ന് മസ്ക് ചൂണ്ടിക്കാട്ടി. മസ്ക് ട്വിറ്റർ ഏറ്റെടുത്തതിനു പിന്നാലെയാണ് ഇരുവരും തമ്മിലുള്ള വാക്പോര് തുടങ്ങിയത്.
ട്വിറ്ററിൽ നിന്ന് തൊഴിലാളികളെ കൂട്ടമായി പിരിച്ചുവിട്ട മസ്കിന്റെ നടപടിയിലും ട്വിറ്ററിന്റെ ഇപ്പോഴത്തെ അവസ്ഥയിലും മാപ് ചോദിച്ച് കഴിഞ്ഞ ദിവസം ഡോർസെ ട്വീറ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ച ട്വിറ്ററിൽ നിന്ന് 3700 പേരെയാണ് പിരിച്ചുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.