ഇനി വാട്​സ്​ആപ്പ്​ വെബ്​ വേർഷനിലും 'ഓഡിയോ-വിഡിയോ കോളിങ്​' ഫീച്ചർ

ഒാഡിയോ-വിഡിയോ കോളുകൾ ചെയ്യാനുള്ള ഫീച്ചർ വാട്​സ്​ആപ്പി​െൻറ മൊബൈൽ ആപ്പിൽ എത്തിയിട്ട്​ കാലമേറെയായി. ആളുകൾ വ്യാപകമായി അത്​ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്​. ഇൗയിടെയായിരുന്നു, കമ്പനി ഗ്രൂപ്പ്​ വിഡിയോ കോളിൽ എട്ടുപേരെ ചേർക്കാൻ സാധിക്കുന്ന ഫീച്ചർ അപ്​ഡേറ്റിലൂടെ നൽകിയത്​. എന്നാൽ, ഇനിമുതൽ വാട്​സ്​ആപ്പ്​ കോൾ ഫീച്ചർ ഡെസ്​ക്​ടോപ്പ്-വെബ്​​ വേർഷനുകളിലേക്കും എത്താൻ പോവുകയാണ്​. വോയിസ്​ കോളിന്​ പുറമേ, വിഡിയോ കോളും വാട്​സ്​ആപ്പി​െൻറ​ വെബ്ബ്​ വേർഷനിലൂടെ ചെയ്യാൻ സാധിക്കും.

നിലവിൽ ബീറ്റ വേർഷൻ ഉപയോഗിക്കുന്നവർക്ക്​ മാത്രമാണ്​ ഇത്​ ലഭ്യമായിട്ടുള്ളത്​. വളരെ ചുരുക്കം പേർക്ക്​ മാത്രമായി നൽകിയിരിക്കുന്ന ഫീച്ചർ മൊബൈൽ ആപ്പിലുള്ളത്​ പോലെ ഉപയോഗിക്കാൻ ഏറെ എളുപ്പവും രസകരവുമാണ്​​.


വാട്​സ്​ആപ്പ്​ വെബ്​​ ബ്രൗസറിലൂടെ ഉപയോഗിക്കുന്നവർക്കും ടെസ്​ക്​ടോപ്പ്​ ആപ്പ്​ മൈക്രോസോഫ്റ്റ്​ സ്​റ്റോറിലൂടെ ഡൗൺലോഡ്​ ചെയ്​ത്​ ഉപയോഗിക്കുന്നവർക്കും വൈകാതെ കോളിങ്​ സേവനം ലഭ്യമായിത്തുടങ്ങും. മൊബൈൽ ആപ്പിലുള്ളതിന്​ സമാനമായിട്ടാണ്​ വെബ്​ വേർഷനിലും കോളിങ്​ ബട്ടണുകൾ സജ്ജീകരിച്ചിരിക്കുന്നത്​. എന്നാൽ, ഗ്രൂപ്പ്​ കോൾ ഫീച്ചർ വെബ്ബിൽ നൽകിയേക്കില്ല. 

Tags:    
News Summary - WhatsApp Beta Tests Audio/Video Calling on Desktop and Web

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.