പുതിയ രസികൻ എ.ഐ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു

ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും രസകരമാക്കുന്നതിനുമായി മെറ്റ വാട്സ്ആപ്പിലേക്ക് നിരവധി സവിശേഷതകൾ ചേർത്തിട്ടുണ്ട്. ചാറ്റ് ചെയ്യുമ്പോൾ സ്റ്റിക്കറുകൾ പങ്കു​വെക്കാൻ കഴിയുന്ന ഫീച്ചറാണ് അതിൽ എടുത്തുപറയേണ്ടത്. മലയാള സിനിമയിലെ കഥാപാത്രങ്ങളും ഡയലോഗുകളുമൊക്കെ സ്റ്റിക്കറുകളാക്കി ആവശ്യാനുസരണം എടുത്തുപയോഗിക്കുന്നവർ ഇന്ന് ഏറെയാണ്.

മെറ്റ അടുത്തതായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സവിശേഷതകളാണ് വാട്സ്ആപ്പിലേക്ക് ചേർക്കാൻ പോകുന്നത്. ഉപയോക്താക്കളെ ഇഷ്ടമുള്ള സ്റ്റിക്കറുകൾ നിർമിക്കാൻ അനുവദിക്കുന്നതാണ് അതിലെ ഒരു ഫീച്ചർ. പുതിയ ‘AI സ്റ്റിക്കർ ഫീച്ചർ’ വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുടെ ചാറ്റ് അനുഭവം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് മെറ്റ പറയുന്നത്.


അവരുടെ ഔദ്യോഗിക ബ്ലോഗ് പോസ്റ്റ് അനുസരിച്ച്, "പുതിയ AI ടൂൾ നിങ്ങൾ നൽകുന്ന ടെക്സ്റ്റ് പ്രോംപ്റ്റുകളെ നിമിഷങ്ങൾക്കുള്ളിൽ ഒന്നിലധികം സവിശേഷവും ഉയർന്ന നിലവാരമുള്ളതുമായ സ്റ്റിക്കറുകളായി മാറ്റുന്നു. അതിനായി ലാമ 2 (Llama 2 )-ൽ നിന്നുള്ള സാങ്കേതികവിദ്യയും ഇമേജ് ജനറേഷനായുള്ള മെറ്റയുടെ എമു (Emu) എന്ന അടിസ്ഥാന മോഡലുമാണ് ഉപയോഗിക്കുന്നത്. അതായത്, നിങ്ങൾക്ക് ഇഷ്ടമുള്ള നിർദേശം നൽകിയാൽ പുതിയ എ.ഐ ടൂൾ അതിനനുസരിച്ചുള്ള സ്റ്റിക്കറുകൾ നിർമിച്ചുതരും.

ഇനി സ്റ്റിക്കർ ആർക്കെങ്കിലും അയച്ചു കഴിഞ്ഞാല്‍, അവ സ്റ്റിക്കര്‍ ട്രേയില്‍ ദൃശ്യമാകും. അതോടെ, എപ്പോള്‍ വേണമെങ്കിലും കോണ്‍ടാക്റ്റുകളുമായി എ.ഐ സൃഷ്ടിച്ച സ്റ്റിക്കറുകൾ ഷെയര്‍ ചെയ്യാനാകും. നിലവിൽ ഇംഗ്ലീഷില്‍ നിർദേശങ്ങൾ നൽകിയാൽ മാത്രമേ എഐ സ്റ്റിക്കറുകള്‍ നിർമിക്കപ്പെടുകയുള്ളൂ. മറ്റ് ഭാഷകളുടെ പിന്തുണ വൈകാതെ തന്നെ എത്തിയേക്കും. 

Tags:    
News Summary - WhatsApp comes with new AI feature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.