പുതിയ ഫീച്ചറുകളുമായി നിർണായക മാറ്റങ്ങൾക്കൊരുങ്ങി വാട്സാപ്പ്. ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സൂക്കർബർഗാണ് വാട്സാപ്പിലെ പുതിയ ഫീച്ചറുകളെ കുറിച്ച് സൂചന നൽകിയത്. വാട്സാപ്പിനെ കുറിച്ചുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന വാബീറ്റഇൻഫോയാണ് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയത്. ഒരേസമയം നിരവധി ഡിവൈസുകളിൽ ഉപയോഗിക്കൽ, മെസേജുകൾ സ്വയം ഇല്ലാതാകുന്ന ഫീച്ചർ എന്നിവയിലാണ് പ്രധാനമായും മാറ്റം.
ഒന്നിലധികം ഡിവൈസുകളിൽ ഒരേ സമയം വാട്സാപ്പ് ഉപയോഗിക്കാൻ കഴിയുന്ന ഫീച്ചറാണ് ഇതിൽ പ്രധാനപ്പെട്ടത്. ഫോൺ തകരാറിലായാൽ ചാറ്റുകൾ ബാക്ക് അപ് ചെയ്തില്ലെങ്കിലും നഷ്ടമാവില്ലെന്നതാണ് ഫീച്ചറിെൻറ മേന്മ. ഒരു ഡിവൈസിലെ വാട്സാപ്പ് അക്കൗണ്ടിന് തകരാർ സംഭവിച്ചാലും അതേ അക്കൗണ്ട് മറ്റൊരു ഉപകരണത്തിൽ കൂടിയുണ്ടാവുമെന്നത് ഉപയോക്താക്കൾക്ക് നേട്ടമാണ്.
മെസേജുകൾ സ്വയം ഇല്ലാതാകുന്ന ഫീച്ചർ കഴിഞ്ഞ വർഷം വാട്സാപ്പ് അവതരിപ്പിച്ചിരുന്നു. ഇതിൽ അയക്കുന്ന സന്ദേശങ്ങളാണ് ഇത്തരത്തിൽ സ്വയം ഇല്ലാതാവുക. സെറ്റിങ്സിൽ പോയി ഫീച്ചർ ഓണാക്കിയാൽ നിശ്ചിത ദിവസങ്ങൾക്കകം സന്ദേശങ്ങൾ ഇല്ലാതാവും. എന്നാൽ, വാട്സാപ്പ് പുതുതായി അവതരിപ്പിക്കാൻ പോവുന്ന ഫീച്ചറിൽ വാട്സാപ്പിലെ മുഴുവൻ സന്ദേശങ്ങളും ഇത്തരത്തിൽ ഇല്ലാതാക്കാം. അയക്കുന്ന ഫോട്ടോകളും വിഡിയോകളും ഒരിക്കൽ മാത്രം കാണാൻ കഴിയുന്ന ഫീച്ചറും അണിയറയിൽ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.