കാലിഫോർണിയ: പുതുവർഷത്തിൽ നിർണായക മാറ്റത്തിനൊരുങ്ങി വാട്സ് ആപ്. വിവിധ ഡിവൈസുകളിൽ ഒരേ സമയം ഒരു വാട്സ് ആപ് അക്കൗണ്ടിലെ ഫീച്ചറുകൾ ഉപയോഗിക്കാൻ പുതുവർഷത്തിൽ കഴിയുമെന്നാണ് റിപ്പോർട്ട്. ഇതിനുള്ള പരീക്ഷണങ്ങൾ വാട്സ് ആപ് ആരംഭിച്ചതായി വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.
ഇതിനൊപ്പം വിഡിയോകളും ചിത്രങ്ങളും കോപ്പി ചെയ്ത് വാട്സ് ആപ് ചാറ്റ് ബാറിൽനേരിട്ട് പേസ്റ്റ് ചെയ്ത് അയക്കാനുള്ള സൗകര്യവും വാട്സ് ആപിലെത്തും. ഇരു ഫീച്ചറുകളുടെയും പരീക്ഷണം ഐ.ഒ.എസിലാണ് പുരോഗമിക്കുന്നത്. ഒന്നിലധികം ഫോണുകളിൽ ഉപയോഗിക്കാൻ കഴിയുന്ന ഫീച്ചർ ആൻഡ്രോയിഡിൽ പരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐ.ഒ.എസിലേക്കും ഫീച്ചറെത്തുന്നത്.
നേരത്തെ വോയ്സ് വിഡിയോ കോളുകൾ വെബ് വേർഷനിൽ വാട്സ് ആപ് പരീക്ഷിച്ചിരുന്നു. ഇതിന്‍റെ ബീറ്റ പരീക്ഷണങ്ങളായിരുന്നു നടത്തിയത്. എന്നാൽ, ഫീച്ചർ ഇതുവരെ വാട്സ് ആപ് പുറത്തിറക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.