പുതിയ 'ഫ്ലാഷ്​ കോൾ' വെരിഫിക്കേഷൻ ഫീച്ചറുമായി വാട്​സ്​ആപ്പ്​; ഐ.ഒ.എസ്​ യൂസർമാർക്ക്​ ലഭിക്കില്ല

പുതിയ പ്രൈവസി പോളിസി കാരണം രാജ്യത്തെ നിലനിൽപ്പ്​​ പ്രതിസന്ധിയിലാണെങ്കിലും പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി വാട്ട്‌സ്ആപ്പ്, സ്വന്തം അപ്ലിക്കേഷനിൽ പുതുപുത്തൻ സവിശേഷതകൾ ചേർക്കുന്നത് തുടരുകയാണ്​. ഇൗയിടെയാണ്​ ഫേസ്​ബുക്ക്​ സി.ഇ.ഒ വാട്​സ്​ആപ്പിൽ മൂന്ന്​ പുതിയ ഫീച്ചറുകൾ വരുന്നതായുള്ള സൂചന നൽകിയത്​. എന്നാൽ, ഏറ്റവും പുതിയ റിപ്പോർട്ട്​ അനുസരിച്ച്​ അക്കൗണ്ടുകൾ വെരിഫൈ ചെയ്യാനായി വാട്​സ്​ആപ്പ്​ പുതിയ മാർഗം പരീക്ഷിക്കാനൊരുങ്ങുകയാണ്​.

ഫ്ലാഷ്​ കോൾ വെരിഫിക്കേഷൻ

പുതിയ സ്മാർട്ട്‌ഫോൺ വാങ്ങിയാൽ അതിൽ നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ട്​ ലോഗിൻ ചെയ്യാൻ ശ്രമിക്കു​േമ്പാൾ, യൂസറുടെ ഐഡൻറിറ്റി പരിശോധിച്ച്​ ഉറപ്പുവരുത്താനായി വാട്ട്‌സ്ആപ്പ് ഒരു ഒ.ടി.പി (വൺ ടൈം പാസ്‌വേഡ്) ചോദിക്കാറുണ്ടെന്ന്​ എല്ലാവർക്കുമറിയാം. എന്നാൽ, ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് ബീറ്റ പതിപ്പിനുള്ളിൽ "ഫ്ലാഷ് കോളുകൾ" എന്ന് വിളിക്കുന്ന ഒരു പുതിയ സവിശേഷത കണ്ടെത്തിയിരിക്കുകയാണ്​. ഫോൺ കോളുകൾ ഉപയോഗിച്ച് നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ട് വെരിഫൈ ചെയ്യാനുള്ള ഓപ്ഷൻ അത് നൽകുന്നു.

ബീറ്റാ വേർഷനിൽ ഫ്ലാഷ്​ കോൾ ഫീച്ചർ കണ്ടെത്തിയതായി വാട്​സാപ്പിനെ കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾ പുറത്തുവിടുന്ന വാബീറ്റഇൻഫോ (WABetaInfo) ആണ്​ റിപ്പോർട്ട്​ ചെയ്തിരിക്കുന്നത്​.

ഫ്ലാഷ്​ കോൾ പ്രവർത്തന രീതി

നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ട് ഏറ്റവും വേഗത്തിൽ വെരിഫൈ ചെയ്യുന്നതിനുള്ള മാർഗമാണ് ഫ്ലാഷ് കോൾ ഫീച്ചർ. യൂസർമാർ തങ്ങളുടെ വാട്​സ്​ആപ്പ്​ അക്കൗണ്ടിലേക്ക് ലോഗ്​-ഇൻ ചെയ്​ത്​ പ്രവേശിക്കാൻ ശ്രമിക്കുമ്പോൾ, അപ്ലിക്കേഷൻ അവരുടെ നമ്പറിലേക്ക് വിളിക്കുകയും ഒന്നോ രണ്ടോ തവണ റിങ്​ ചെയ്​തതിന്​ ശേഷം അത് യാന്ത്രികമായി വിച്ഛേദിക്കപ്പെടുകയും ചെയ്യും.


അക്കൗണ്ടിലേക്ക്​ പ്രവേശിക്കുന്നതായുള്ള ആറക്ക ഒ.ടി.പി വരുന്ന നമ്പറും കോൾ ലോഗിൽ അവസാനം വന്ന കോളി​െൻറ നമ്പറും തമ്മിൽ മാച്ച്​ ചെയ്​ത്​ വാട്​സ്​ആപ്പ്​ അക്കൗണ്ട്​ വെരിഫൈ ചെയ്യുകയും ലോഗ്​-ഇൻ ആവാൻ അനുമതി നൽകുകയും ചെയ്യും.

അതേസമയം, ഫ്ലാഷ്​ കോൾ ഫീച്ചർ പ്രവർത്തനക്ഷമമാവാനായി വാട്​സ്​ആപ്പിന്​ യൂസർമാർ കോൾ ലോഗ്​സിലേക്ക്​ പ്രവേശിക്കാനുള്ള അനുമതി നൽകേണ്ടിവരും. അതായത്​, വാട്​സ്​ആപ്പിന്​ നിങ്ങളുടെ ഡിവൈസിൽ നിന്നും കോൾ ചെയ്യാനും അതുമായി ബന്ധപ്പെട്ടുള്ള മറ്റ്​ പ്രവർത്തനങ്ങൾ ചെയ്യാനുമുള്ള അനുവാദം നൽകണം. അതേസമയം, ​െഎ.ഒ.എസ്​ ഉപയോക്​താക്കൾക്ക്​​ ഇൗ സേവനം ലഭ്യമാകില്ല. കാരണം, കോൾ ഹിസ്റ്ററിയിലേക്ക്​ പ്രവേശിക്കാനുള്ള പബ്ലിക്​ എ.പി.​െഎ ആപ്പിളിനില്ല. ആൻഡ്രോയ്​ഡ്​ യൂസർമാർക്ക്​ ഇൗ ഫീച്ചർ വൈകാതെ തന്നെ കമ്പനി ലഭ്യമാക്കിത്തുടങ്ങും.

Tags:    
News Summary - WhatsApp introduces Flash Call feature to Verify Your Account

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.