പുതിയ സ്വകാര്യതാ നയ പരിഷ്കാരവുമായി മുന്നോട്ട് പോകുമെന്ന നിലപാട് തുടരുന്ന വാട്സ്ആപ്പ്, യൂസർമാരെ പിടിച്ചുനിർത്താനായി പുതിയ സുരക്ഷാ ഫീച്ചറുകളുമായി എത്തുകയാണ്. സമീപ കാലത്തായിരുന്നു ഒരു അപ്ഡേറ്റിലൂടെ വാട്സ്ആപ്പിൽ സ്വയം നശിച്ചുപോകുന്ന സന്ദേശങ്ങൾ ഉൾപ്പെടുത്തിയത്. അതിലൂടെ ഗ്രൂപ്പുകളിലും സ്വകാര്യ ചാറ്റുകളിലും സന്ദേശങ്ങൾക്ക് സെൽഫ്-ഡിസ്ട്രക്ടിങ് സംവിധാനം ഉപയോഗിക്കാൻ യൂസർമാർക്ക് സാധിക്കുമായിരുന്നു.
എന്നാൽ, വാട്സ്ആപ്പ് വൈകാതെ തന്നെ ഫോട്ടോകൾക്കും അതേ ഫീച്ചർ നൽകാൻ പോവുകയാണ്. WABetaInfo പുറത്തുവിട്ട റിപ്പോർട്ടിൽ 'സെൽഫ്-ഡിസ്ട്രക്ടിങ് ഫോട്ടോസ്' ഫീച്ചർ നിലവിൽ കമ്പനി പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതിന്‍റെ സ്ക്രീൻഷോട്ടും അവർ പങ്കുവെച്ചിട്ടുണ്ട്.
WhatsApp is working on self-destructing photos in a future update for iOS and Android.
— WABetaInfo (@WABetaInfo) March 3, 2021
• Self-destructing photos cannot be exported from WhatsApp.
• WhatsApp didn't implement a screenshot detection for self-destructing photos yet.
Same concept from Instagram Direct. ⏱ pic.twitter.com/LLsezVL2Hj
സ്വയം മാഞ്ഞുപോകുന്ന സന്ദേശങ്ങൾ പോലെ തന്നെയായിരിക്കും അതും പ്രവർത്തിക്കുക. യൂസർമാർക്ക് ഒരു ടൈമർ വെച്ചുകൊണ്ട് ഫോട്ടോകൾ അയക്കാൻ കഴിയും. ആ സമയം കഴിയുന്നതോടെ അവ താനെ ചാറ്റ് വിൻഡോയിൽ നിന്ന് അപ്രത്യക്ഷമാകും. മാത്രമല്ല, അങ്ങനെ അയക്കുന്ന ചിത്രങ്ങൾ കോപി ചെയ്യാനോ, സേവ് ചെയ്യാനോ സാധിക്കില്ല. എന്നാൽ, മാഞ്ഞുപോകുന്നതിന് മുമ്പ് അതിന്‍റെ സ്ക്രീൻഷോട്ട് എടുത്തുവെക്കാവുന്നതാണ്.
ആർക്കെങ്കിലും ചിത്രങ്ങൾ അയക്കുന്നതിന് മുമ്പ് സെൽഫ്-ഡിസ്ട്രക്ട് ഫീച്ചർ എനബ്ൾ ചെയ്യുകയാണെങ്കിൽ "This media will disappear, once you leave this chat." എന്ന ഒരു സന്ദേശം വാട്സ്ആപ്പ് കാണിച്ചുതരും. പുതിയ ഫീച്ചറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ കമ്പനി പുറത്തുവിേട്ടക്കും. ഈയടുത്ത് തന്നെ ആൻഡ്രോയ്ഡ്-ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളിൽ പുതിയ ഫീച്ചറെത്തുമെന്നും WABetaInfo അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.