ന്യൂഡൽഹി: സ്വകാര്യത നയം പുതുക്കൽ വിവാദങ്ങൾക്കിടെ വർഷങ്ങളായി കാത്തിരുന്ന പുതിയ പരിഷ്കരണവുമായി വാട്സ് ആപ്. ഇതുവരെ ഇൻറർനെറ്റ് കണക്ഷനുള്ള ഫോണിെൻറ പിന്തുണയോടെ മാത്രമാണ് ലാപ്ടോപ്പിലോ കമ്പ്യൂട്ടറിലോ വാട്സ്ആപ് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നത്. ഫോണിലും കമ്പ്യൂട്ടറിലും ഇൻറർനെറ്റ് കണക്ഷൻ ഓണായിരിക്കുകയും ഫോൺ അടുത്തുണ്ടാവുകയും വേണമായിരുന്നു. ഇനി ഫോണിൽ ഇൻറർനെറ്റ് കണക്ഷൻ ഓണല്ലെങ്കിലും കമ്പ്യൂട്ടറിലോ ലാപ്ടോപ്പിലോ വാട്സ്ആപ് ഉപയോഗിക്കാം. ഒരേസമയം സ്മാർട്ട് ഫോൺ കൂടാതെ ടാബ്, ലാപ്ടോപ്, പി.സി തുടങ്ങി നാല് ഉപകരണങ്ങളിൽ കൂടി വാട്സ്ആപ് ഉപയോഗിക്കാവുന്ന മൾട്ടി ഡിവൈസ് പിന്തുണയാണ് കൊണ്ടുവന്നത്.
വാട്സ്ആപ്പിെൻറ പരീക്ഷണ പദ്ധതിയിൽ ഭാഗമായ ഉപയോക്താക്കൾക്ക് മാത്രമാണ് ആദ്യഘട്ടത്തിൽ ഈ സൗകര്യം ലഭിക്കുക. എന്നാൽ മറ്റൊരു സ്മാർട്ട്ഫോണിൽ കൂടി ഈ സൗകര്യം ലഭിക്കില്ല. നിലവിൽ ഒരു അക്കൗണ്ടിന് ഒരു ഫോൺ മാത്രമെ പിന്തുണക്കൂ. ഭാവിയിൽ ഈ സൗകര്യംകൂടി ഉൾപ്പെടുത്താനാണ് ഫേസ്ബുക്കിെൻറ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പിെൻറ പദ്ധതി.
2019 മുതൽ വാട്സ്ആപ് ഈ സംവിധാനം പ്രാവർത്തികമാക്കാനുള്ള ശ്രമത്തിലായിരുന്നു. സാങ്കേതിക ചട്ടക്കൂട് പരിഷ്കരിക്കേണ്ടതിനാലാണ് ഈ സംവിധാനം അവതരിപ്പിക്കാൻ ഇത്ര സമയമെടുത്തതെന്ന് വാട്സ്ആപ് പറയുന്നു.
ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളിലും േഡറ്റ സമന്വയിപ്പിച്ചുകൊണ്ട് അയക്കുന്നയാളിനും സ്വീകർത്താവിനും മാത്രം കാണാൻ കഴിയുന്ന എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സംവിധാനം നിലനിർത്താൻ പുതിയ സാങ്കേതികവിദ്യകളുടെ പിൻബലവും തേേടണ്ടിവന്നു. എല്ലാ ഉപകരണങ്ങളിലും മെസേജ്, മെസേജ് ഹിസ്റ്ററി, കോൺടാക്ട് നെയിം, സ്റ്റാർഡ് മെസേജസ് എന്നിവക്കെല്ലാം എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സുരക്ഷ ലഭിക്കുമേത്ര. അയച്ച മെസേജുകൾ സർവറിൽ സൂക്ഷിക്കില്ല. ഗ്രൂപ്പുകൾക്കും നേരത്തെയുള്ള എൻക്രിപ്ഷൻ സങ്കേതം തുടരുമെന്നും കമ്പനി പറയുന്നു. ഒരു ഉപകരണത്തിെൻറ എൻക്രിപ്ഷൻ കീ ഹാക്കർ ചോർത്തിയാലും മറ്റ് ഉപകരണങ്ങളിൽ നുഴഞ്ഞുകയറാൻ കഴിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.