ന്യൂഡൽഹി: വാട്സ് ആപ്പിെൻറ പുതിയ സ്വകാര്യതാനയം ഉന്നതതലത്തിൽ പരിശോധിച്ചുവരുകയാണെന്നും തൽസ്ഥിതി സംബന്ധിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാമെന്നും കേന്ദ്രം ഡൽഹി ഹൈേകാടതിയെ അറിയിച്ചു. ഉപയോക്താക്കളുടെ വിവരങ്ങൾ ഫേസ്ബുക്കിനോ മൂന്നാം കക്ഷിക്കോ പങ്കുവെക്കാൻ വാട്സ് ആപ്പിന് അധികാരം നൽകുന്ന സ്വകാര്യത നയത്തിനെതിരെ അഭിഭാഷകൻ നൽകിയ ഹരജി പരിഗണിക്കവെയാണ് ഹൈകോടതി കേന്ദ്രത്തിെൻറ വിശദീകരണം തേടിയത്. ഇതുസംബന്ധിച്ച് കേന്ദ്രത്തിൽനിന്ന് കത്ത് ലഭിച്ചുവെന്നും തങ്ങളുടെ നിലപാട് അറിയിക്കുമെന്നും വാട്സ് ആപ് അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു.
വാട്സ് ആപ് വേണ്ടെന്നുവെക്കാൻ സൗകര്യമുണ്ടെങ്കിലും വ്യക്തിഗത വിവരങ്ങൾ മൂന്നാമതൊരു കക്ഷിക്ക് കൈമാറുന്നത് തടയാൻ ഉപയോക്താവിന് സാധിക്കാത്ത തരത്തിലാണ് പുതിയനയം. ഇതിനെതിരെയാണ് ഹരജി. വാട്സ് ആപ് യൂറോപ്യൻ ഉപയോക്താക്കളേയും ഇന്ത്യൻ ഉപയോക്താക്കളേയും വ്യത്യസ്ഥമായാണ് കാണുന്നതെന്ന് ഹരജിക്കാരൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.