ഐഫോണിലെ ഈ ഫീച്ചർ വാട്സ്ആപ്പ് കോപ്പിയടിക്കണം...!

മുമ്പെങ്ങുമില്ലാത്ത രീതിയിലുള്ള സ്വീകരണമാണ് ആപ്പിൾ ഫാൻസിൽ നിന്നും ഐഫോൺ 14 സീരീസിനും ഐ.ഒ.എസ് 16നും ലഭിച്ചത്. ഐഫോൺ 14 പ്രോ സീരീസിന്റെ വിപ്ലവകരമായ ഡിസൈനും ഐ.ഒ.എസ് 16ൽ ഉൾപ്പെടുത്തിയ ഗംഭീര ഫീച്ചറുകളും ടെക് ലോകത്ത് കാര്യമായ ചർച്ചയായി മാറിയിട്ടുണ്ട്. 

ഐ-മെസ്സേജിൽ ഇത്തവണ കിടിലൻ ഫീച്ചറുകളാണ് ആപ്പിൾ ചേർത്തിരിക്കുന്നത്. ടെക്സ്റ്റ് മെസ്സേജുകൾ അയച്ചുകഴിഞ്ഞാലും എഡിറ്റ് ചെയ്യാനുള്ള സൗകര്യമാണ് അതിൽ എടുത്തുപറയേണ്ടത്. നിശ്ചിത സമയത്തിനുള്ളിൽ അയച്ച സന്ദേശത്തിലുള്ള അക്ഷരത്തെറ്റുകൾ മാറ്റാനും കൂടുതൽ വാക്കുകൾ ചേർക്കാനും ഇമോജികൾ ഉപയോഗിക്കാനുമൊക്കെ കഴിയും. 15 മിനിറ്റുകൾക്കുള്ളിൽ വരുത്താനുള്ള മാറ്റം വരുത്തിക്കോണം എന്നുമാത്രം.

കൂടാതെ യഥാർത്ഥ സന്ദേശത്തിൽ മാറ്റം വരുത്തിയെന്ന് കാട്ടി സ്വീകർത്താവിന് ചെറിയൊരു അലേർട്ടും ലഭിക്കും. ഇത് വളരെ ഉപയോഗപ്രദമായ ഒരു ഫീച്ചറാണ്. ഐമെസ്സേജിൽ ഈ സവിശേഷത എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.

ആദ്യം നിങ്ങളുടെ ഐഫോൺ ഐ.ഒ.എസ് 16-ലേക്ക് അപ്ഡേറ്റായെന്ന് ഉറപ്പുവരുത്തുക. ശേഷം അയച്ച സന്ദേശത്തിൽ ടാപ് ചെയ്ത് പിടിക്കുക. പിന്നാലെ ഒരു പോപ്-അപ് മെനു പ്രത്യക്ഷപ്പെടും. അതിലുള്ള എഡിറ്റ് ഓപ്ഷൻ തെരഞ്ഞെടുത്താൽ, നേരത്തെ അയച്ച സന്ദേശം അതേപടി കാണാം. അതിൽ വേണ്ട മാറ്റങ്ങൾ വരുത്തി വീണ്ടും അയക്കാം.

ഇത് കൂടാതെ, പുതിയ 'അൺഡു' ഓപ്ഷനും ഐമെസ്സേജിൽ എത്തിയിട്ടുണ്ട്. ആർക്കെങ്കിലും അയച്ച കഴിഞ്ഞ സന്ദേശം പൂർണ്ണമായും തിരിച്ചെടുക്കാനുള്ള സംവിധാനമാണിത്. അങ്ങനെ ചെയ്താൽ, സ്വീകർത്താവിന് അവരുടെ ഫോണിൽ സന്ദേശം കാണാൻ സാധിക്കില്ല




 


വാട്സ്ആപ്പിൽ എത്തിയാൽ കൊള്ളാമെന്ന് യൂസർമാർ പ്രതീക്ഷിക്കുന്ന തരത്തിലുള്ള സവിശേഷതകളാണ് ആപ്പിൾ ഐമെസ്സേജിന് നൽകിയിരിക്കുന്നത്. നേരത്തെ വാട്സ്ആപ്പ് അയച്ച സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ ആപ്പിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ അത് ചേർത്തിട്ടില്ല. 

Tags:    
News Summary - WhatsApp should copy this feature from iPhone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.