വോയ്സ്, വിഡിയോ കോളിങ് ഓപ്ഷൻ വാട്സ് ആപ് വെബിനും നൽകാനൊരുങ്ങി കമ്പനി. പുതിയ അപ്ഡേറ്റിൽ ഫീച്ചർ ലഭ്യമാവുമെന്നാണ് റിപ്പോർട്ടുകൾ. ഇതിെൻറ പരീക്ഷണങ്ങൾ പുരോഗമിക്കുകയാണെന്ന് വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. ഏതാനം ആഴ്ചകൾക്കുള്ളിൽ ഫീച്ചർ പുറത്തിറങ്ങിയേക്കും.
പുതിയ ഫീച്ചറിെൻറ സ്ക്രീൻഷോട്ടുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാട്സ് ആപ് വെബിലേക്ക് ഇൻകമിങ് കോൾ വരുന്നതിെൻറ ചിത്രമാണ് പ്രചരിക്കുന്നത്. ഈ ചിത്രത്തിൽ കോൾ ചെയ്യാനുള്ള ഓപ്ഷനും കാണാം. വാട്സ് ആപ് വെബിലേക്ക് ഗ്രൂപ്പ് കോളിങ് ഫീച്ചറും വൈകാതെ എത്തുമെന്ന് വാബീറ്റഇൻഫോയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.
ലോകത്താകമാനമുള്ള വാട്സ് ആപ് ഉപയോക്താക്കൾ കാത്തിരുന്ന ഫീച്ചറുകളിലൊന്നാണ് വെബ് വകഭേദത്തിലെ വോയ്സ്, വിഡിയോ കോൾ സൗകര്യം. ഇതുവരെ വാട്സ് ആപിെൻറ ഉടമസ്ഥരമായ ഫേസ്ബുക്ക് ഫീച്ചറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. വൈകാതെ ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.