Image: Shutterstock

ഫോണിൽ ഇന്‍റർനെറ്റില്ലാതെയും വാട്​സ്​ആപ്പ്​ പ്രവർത്തിപ്പിക്കാം; വെബ്​ പതിപ്പിലേക്ക്​ യൂസർമാർ കാത്തിരുന്ന ഫീച്ചറെത്തുന്നു

വാട്​സ്​ആപ്പ് തങ്ങളുടെ​ വെബ്​ വേർഷനിലേക്ക്​​ സമീപകാലത്തായി നിരവധി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിട്ടുണ്ട്​. എന്നാൽ, വാട്​സ്​ആപ്പ്​ വെബ്​ പതിപ്പിനും ഡെസ്​ക്​ടോപ്പ്​ ആപ്പിനുമുള്ള ഏറ്റവും വലിയ പോരായ്മയായി യൂസർമാർ ചൂണ്ടിക്കാട്ടുന്ന ഒരുകാര്യത്തിന്​ കമ്പനി പരിഹാരം കാണാൻ പോവുകയാണ്​. ഫോണിൽ ഇന്‍റർനെറ്റ്​ കണക്ഷനുള്ളപ്പോൾ മാത്രമേ ഇതുവരെ വാട്​സ്​ആപ്പ്​ വെബ്​ പ്രവർത്തിപ്പിക്കാൻ സാധിച്ചിരുന്നുള്ളൂ. ​ആ പ്രതിസന്ധി പരിഹരിക്കാനായി അവർ കൊണ്ടുവരുന്നത്​ മൾട്ടി-ഡിവൈസ്​ സപ്പോർട്ടാണ്​.

ഫോണിൽ ഇന്‍റർനെറ്റ്​ ഓഫായിരിക്കു​േമ്പാഴും കംപ്യൂട്ടറിൽ വാട്​സ്​ആപ്പിന്‍റെ വെബ്​ വേർഷൻ ഉപയോഗിക്കാൻ അനുവധിക്കുന്ന ഫീച്ചർ, പരീക്ഷണ ഘട്ടമെന്ന നിലയിൽ ബീറ്റ ടെസ്റ്റിങ്​ പ്രോഗ്രാം വഴി നൽകിത്തുടങ്ങും​. ആൻഡ്രോയ്​ഡ്​, ഐ.ഒ.എസ്​ പ്ലാറ്റ്​ഫോമുകളിൽ വാട്​സ്​ആപ്പ്​ ബീറ്റ വേർഷൻ ഉപയോഗിക്കുന്നവർക്ക്​ വൈകാതെ അപ്​ഡേറ്റിലൂടെ അത്​ നൽകും.

വാട്​സ്​ആപ്പുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങളും അപ്​ഡേറ്റുകളും നൽകുന്ന WABetaInfo -യുടെ ബ്ലോഗ്​പോസ്റ്റിലാണ്​ ഇക്കാര്യം പുറത്തുവിട്ടത്​. ബീറ്റ പ്രോഗ്രാമിൽ ചേരുന്നവർക്ക്​ നാല്​ ഡെസ്​ക്​ടോപ്പ്​ ഡിവൈസുകളിൽ ഒരേസമയം അവരുടെ വാട്​സ്​ആപ്പ്​ പ്രവർത്തിപ്പിക്കാം​. എന്നാൽ, അത്തരത്തിൽ മറ്റൊരാളുമായി ചാറ്റ്​ ചെയ്യാനോ കോൾ ചെയ്യാനോ സാധിക്കണമെങ്കിൽ അവരും വാട്​സ്​ആപ്പ്​ അപ്​ഡേറ്റ്​ ചെയ്യേണ്ടതായി വരും. നിലവിൽ ലക്ഷക്കണക്കിന്​ വരുന്ന ബീറ്റ ടെസ്റ്റർമാരുണ്ടെങ്കിലും അവരിൽ ചുരുക്കം ചിലർക്ക്​ മാത്രമേ ബീറ്റ പ്രോഗ്രാം ലഭ്യമാക്കുന്നുള്ളൂ. വരും ദിവസങ്ങളിൽ കൂടുതൽ പേരിലേക്ക്​ പുതിയ വെബ്​ സവിശേഷതകൾ അടക്കമുള്ള അപ്​ഡേറ്റ്​ എത്തിയേക്കും. വാട്​സ്​ആപ്പ്​ ബിസിനസ്​ ആപ്പിനും സമാന ഫീച്ചർ നൽകിയിട്ടുണ്ട്​. 

Tags:    
News Summary - WhatsApp Web Will Soon Work Without Your Phone hints WABetaInfo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.