പഴയതായാലും ഐഫോണല്ലേ എന്ന് കരുതി അതുതന്നെ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങളുടെ വാട്‌സ്ആപ്പ് പണി മുടക്കാന്‍ വലിയ താമസമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റഡ് വേര്‍ഷന്‍ ചില ഐഫോണുകളുടെ പഴയ ഐ ഒ.എസില്‍ പ്രവര്‍ത്തിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. അടുത്ത വർഷം മേയ് അഞ്ചിനാണ് ഐ ഒ.എസ് 15.1 അല്ലെങ്കില്‍ അതിന് മുന്‍പോ ഉള്ള വേര്‍ഷനുകളില്‍ വാട്‌സ്ആപ്പ് സേവനം മുടക്കുന്നത്.
ഐഫോൺ 5എസ്, ഐഫോൺ 6, ഐഫോൺ 6 പ്ലസ് എന്നീ ഐഫോണ്‍ മോഡലുകള്‍ ഇതില്‍ ഉള്‍പ്പെടും. ഈ ഐഫോണുകളില്‍ വാട്‌സ്ആപ്പിന്റെ അപ്‌ഡേറ്റഡ് വേര്‍ഷന്‍ ഉപയാഗിക്കാനാവില്ലെന്നാണ് ഡബ്ല്യു.എ ബീറ്റഇൻഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐഫോണ്‍ ഐ ഒ.എസ് 15.1 അല്ലെങ്കില്‍ അതിന് മുന്‍പോ ഉള്ള വേര്‍ഷനുകളില്‍ വാട്‌സ്ആപ്പിന്റെ അപ്‌ഡേറ്റഡ് വെര്‍ഷന്‍ പ്രവര്‍ത്തിക്കില്ല.
നിലവിൽ ഐ ഒ.എസ് 12 അല്ലെങ്കില്‍ അതിന് ശേഷമുള്ള സോഫ്‌റ്റ്‌വെയറിൽ പ്രവർത്തിക്കുന്ന ഐഫോണുകളിൽ വാട്‌സ്ആപ്പ് ലഭ്യമാണ്. അപ്ഡേഷൻ വരുന്നതോടെ പഴയവയിൽ പ്രവർത്തനം നിലയ്ക്കും. ഐഫോണ്‍ ഇപ്പോഴും പഴയ പതിപ്പിലാണെങ്കില്‍, ലഭ്യമായ ഏറ്റവും പുതിയ സോഫ്‌റ്റ്‌വെയർ പാച്ച് ഇന്‍സ്റ്റാള്‍ ചെയ്യുക അല്ലെങ്കിൽ ഫോൺ മാറ്റുക എന്നതാണ് പോംവഴി. എന്തായാലും പുതിയ ഫോണിലേക്ക് മാറും മുമ്പ് എല്ലാ ചാറ്റുകളും ഐക്ലൗഡിലേക്ക് ബാക്കപ്പ് ചെയ്യാന്‍ ഓര്‍ക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.