ഒരു വാട്സാപ്പ് അക്കൗണ്ട് നാല് ഫോണുകളിൽ വരെ ഉപയോഗിക്കാം; പുതിയ അപ്ഡേറ്റ് പ്രഖ്യാപിച്ച് ​സൂക്കർബർഗ്

ഒന്നിലധികം ഫോണുകളിൽ ഒരേ വാട്സാപ്പ് അക്കൗണ്ട് ഉപയോഗിക്കാമെന്ന് പ്രഖ്യാപിച്ച് മെറ്റ സി.ഇ.ഒ മാർക്ക് സൂക്കർബർഗ്. നാല് ഫോണുകളിൽ വരെ ഒരേ വാട്സാപ്പ് അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യാം. ഫേസ്ബുക്കിലൂടെയാണ് പുതിയ അപ്ഡേറ്റ് വിവരം സൂക്കർബർഗ് പ്രഖ്യാപിച്ചത്.

എല്ലാ ഉപഭോക്താക്കൾക്കും വരുന്ന ആഴ്ചകളിൽ തന്നെ ഫീച്ചർ ലഭ്യമാവുമെന്ന് വാട്സാപ്പ് അറിയിച്ചു. നിലവിൽ ഒരു വാട്സാപ്പ് അക്കൗണ്ട് ഒരു ഫോണിൽ മാത്രമേ ഉപയോഗിക്കാൻ സാധിക്കുമായിരുന്നുള്ളു. ഇതിനൊപ്പം ഡെസ്ക്ടോപ്പ് ഡിവൈസുകളിൽ വാട്സാപ്പ് ലോഗ് ഇൻ ചെയ്യാൻ സാധിക്കുമായിരുന്നു.

മറ്റ് ഫോണുകളിലും വാട്സാപ്പ് മെസേജുകൾ ലഭ്യമാകുമെന്നതിനാൽ ഒരു ഫോൺ സ്വിച്ച് ഓഫ് ആയാലും മറ്റുള്ളവയിൽ വാട്സാപ്പ് ഉപയോഗിക്കാം. രണ്ട് ബില്യൺ ഉപയോക്താക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് സേവനമാണ് വാട്സാപ്പ്. 

Tags:    
News Summary - WhatsApp’s multi-device feature now supports more than one phone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.