അജ്ഞാത നമ്പറുകളിൽ നിന്നുള്ള കോൾ ‘ശല്യം’ അവസാനിപ്പിക്കാൻ ഫീച്ചറുമായി വാട്സ്ആപ്പ്

യൂസർമാർക്ക് ശല്യമാവാറുള്ള സ്പാം കോളുകളിൽ നിന്ന് രക്ഷനേടാനുള്ള ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു. അജ്ഞാത കോൺടാക്റ്റുകളിൽ നിന്നും മറ്റും നിരന്തരം കോളുകൾ വരുന്നവർക്കായി ‘സൈലൻസ് അൺനൗൺ കോളേഴ്സ് (silence unknown callers)’ എന്ന ഫീച്ചറാണ് ആപ്പിൽ എത്തുന്നത്. സേവ് ചെയ്യാത്ത കോൺടാക്റ്റുകളിൽ നിന്നോ അജ്ഞാത നമ്പറുകളിൽ നിന്നോ വരുന്ന കോളുകൾ നിശബ്‌ദമാക്കാൻ ഈ ഫീച്ചർ അനുവദിക്കും.

ആൻഡ്രോയിഡ് വാട്ട്‌സ്ആപ്പിനായി ഈ ഫീച്ചർ നിലവിൽ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. വൈകാതെ പരീക്ഷണത്തിനായി ഇത് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫീച്ചർ റിലീസായാൽ വാട്സ്ആപ്പ് സെറ്റിങ്സിൽ പോയി ‘silence unknown callers’ എന്ന ഫീച്ചർ ഓൺ ചെയ്യാം. അങ്ങനെ ചെയ്താൽ അജ്ഞാത നമ്പറുകളിൽ നിന്നുള്ള എല്ലാ ​വോയിസ് കോളുകളും നിശബ്‌ദമാകും.

എന്നാൽ, നോട്ടിഫിക്കേഷൻ ബാറിൽ ഈ  കോളുകളെ കുറിച്ചുള്ള അറിയിപ്പ് ലഭിക്കുകയും ചെയ്യും. ഈ രീതിയിൽ, സ്‌പാം കോളുകളിൽ നിന്ന് രക്ഷനേടാൻ ഒരാൾ വാട്ട്‌സ്ആപ്പിലെ എല്ലാ നോട്ടിഫിക്കേഷനുകളും, കോളുകളും സൈലന്റ് ആക്കേണ്ടതില്ല.

Tags:    
News Summary - WhatsApp’s to allow silencing spam calls from unknown numbers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.