ഇന്ത്യയുടെ പ്രഥമ ബഹിരാകാശ ദൗത്യമാണ് ഗഗൻയാൻ. ഏതാനും മാസങ്ങൾക്ക് മുമ്പ് ഗഗൻയാത്രികരെ പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചപ്പോൾ മലയാളികൾ അത് ഏറെ ആഹ്ലാദത്തോടെയാണ് കേട്ടത്. കാരണം, യാത്രക്കായി ഐ.എസ്.ആർ.ഒ തെരഞ്ഞെടുത്ത നാല് യാത്രികരിലൊരാളും സംഘത്തിന്റെ ക്യാപ്റ്റനും ഒരു മലയാളിയാണ് -പ്രശാന്ത് ബാലകൃഷ്ണൻ നായർ. ഇന്ത്യൻ എയർഫോഴ്സിൽ പൈലറ്റായ പ്രശാന്ത് പാലക്കാട് സ്വദേശിയാണ്. പ്രമുഖ ചലച്ചിത്ര നടി ലെനയുടെ ഭർത്താവുമാണ്. പ്രശാന്ത് അടക്കം നാലുപേരും ഗഗൻയാത്രക്കുള്ള പരിശീലനത്തിലാണിപ്പോൾ. അതോടൊപ്പം, ഗഗൻയാൻ യാഥാർഥ്യമാക്കാൻ ഈ വർഷം നാല് സുപ്രധാന പരീക്ഷണങ്ങളും ഐ.എസ്.ആർ.ഒ നടത്തുന്നുണ്ട്.
ഇതിനിടയിൽ മറ്റൊരു വാർത്ത വന്നിരിക്കുന്നു: യാത്രികരിൽ രണ്ടുപേരെ പ്രത്യേക പരിശീലനത്തിനായി നാസയിലേക്ക് അയക്കാൻ ഐ.എസ്.ആർ.ഒക്ക് പരിപാടിയുണ്ടത്രെ. അതിൽ ഒരാളെ നാസ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കും (ഐ.എസ്.എസ്) പറഞ്ഞയക്കും. ആരായിരിക്കും ആ യാത്രികൻ? അക്കാര്യം ഐ.എസ്.ആർ.ഒ വെളിപ്പെടുത്തിയിട്ടില്ല. ഗ്രൂപ് ക്യാപ്റ്റൻ എന്ന നിലയിൽ പ്രശാന്തിനാണ് ഏറ്റവും സാധ്യതയെന്നാണ് ഈ മേഖലയിലുള്ളവരുടെ അഭിപ്രായം. അതെന്തായാലും, ഒക്ടോബറിനുള്ളിൽ ഒരു ഇന്ത്യൻ യാത്രികൻ ഐ.എസ്.എസിലേക്ക് കുതിക്കുമെന്ന് ഉറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.