ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിെൻറയും ആർ.എസ്.എസ് അധ്യക്ഷൻ മോഹൻ ഭാഗവതിെൻറയും ട്വിറ്റർ ഹാൻഡിലുകളിലെ ബ്ലൂടിക്ക് വെരിഫിക്കേഷൻ ഒഴിവാക്കിയത് വലിയ വാർത്തയായി മാറിയിരുന്നു. പിന്നാലെ സമൂഹ മാധ്യമങ്ങളിൽ സംഘപരിവാർ അനുകൂലികൾ ട്വിറ്ററിനെതിരെ വലിയ പ്രതിഷേധമുയർത്തി രംഗത്തെത്തി. അതോടെ മണിക്കൂറുകൾക്ക് ശേഷം ഇരുവരുടെയും ബ്ലൂടിക്ക് പുനഃസ്ഥാപിച്ചു. എന്നാൽ,, എന്തിനാണ് പ്രമുഖരുടെയടക്കം ട്വിറ്റർ ഹാൻഡിലിലെ വെരിഫിക്കേഷൻ ബാഡ്ജുകൾ നീക്കം ചെയ്തതെന്ന് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മൈക്രോബ്ലോഗിങ് പ്ലാറ്റ്ഫോം.
ഒരു വ്യക്തിയുടെയോ സ്ഥാപനത്തിെൻറയോ അക്കൗണ്ട് ആധികാരികമാണെന്ന് സൂചിപ്പിക്കുന്നതിനാണ് ട്വിറ്റർ നീല വെരിഫിക്കേഷൻ ബാഡ്ജ് നൽകുന്നത്. ഈ വർഷം ജനുവരി 22 ന് നിലവിൽ വന്ന ട്വിറ്ററിന്‍റെ പുതിയ വെരിഫിക്കേഷൻ പോളിസി മൂലമാണ് പലർക്കും അവരുടെ അക്കൗണ്ടുകളിൽ നിന്ന് ബ്ലൂടിക്ക് നഷ്ടമായത്. പുതിയ പോളിസി അനുസരിച്ച് ആറ് മാസത്തിൽ കൂടുതൽ ഉപയോഗിക്കാതിരുന്നാലോ, അക്കൗണ്ടിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അപൂർണമാണെങ്കിലോ ആ അക്കൗണ്ടിെൻറ വേരിഫിക്കേഷൻ നഷ്ടമാവുകയും ബ്ലൂടിക്ക് അപ്രത്യക്ഷമാവുകയും ചെയ്യും.
എന്നാൽ, ആറ് മാസമായി ഒരു ട്വീറ്റുപോലും ഇടാത്ത പല അക്കൗണ്ടുകൾക്കും വെരിഫിക്കേഷൻ ഇപ്പോഴും നഷ്ടമായിട്ടില്ലെന്ന് സമൂഹ മാധ്യമങ്ങളിലൂടെ ചിലർ ചൂണ്ടിക്കാട്ടിയിരുന്നു. അതിനും ട്വിറ്റർ മറുപടി നൽകി. ഒരു അക്കൗണ്ട് നിർജീവമാണോ എന്ന് തീരുമാനിക്കുന്നത് അതിൽ നിന്നുണ്ടായ ട്വീറ്റുകൾ കണക്കിലെടുത്തല്ലെന്നും ലോഗ് ഇൻ ചെയ്യുന്നത് അടിസ്ഥാനമാക്കിയാണെന്നും ട്വിറ്റർ വൃത്തങ്ങൾ പറഞ്ഞു. ട്വിറ്റർ ഇൻ ആക്ടീവ് അക്കൗണ്ട് പോളിസിയിൽ ഇത് വ്യക്തമാക്കുന്നു. വെരിഫിക്കേഷൻ നിലനിർത്താൻ ആറ് മാസത്തിൽ ഒരു തവണയെങ്കിലും ലോഗ് ഇൻ ചെയ്യണമെന്നും കൂടാതെ അക്കൗണ്ടിൽ ഒരു വെരിഫൈഡ് ഇ-മെയിലും ഒരു മൊബൈൽ നമ്പറും ചേർക്കണമെന്നും ട്വിറ്റർ വ്യക്തമാക്കി. ഇത്തരത്തിൽ വെരിഫിക്കേഷൻ നഷ്ടമാക്കും മുമ്പ് ഉപഭോക്താക്കൾക്ക് ഒരു ഇ-മെയിലും ആപ്പ് നോട്ടിഫിക്കേഷനും ലഭിക്കുമെന്ന് ട്വിറ്റർ അറിയിച്ചു. അതേസമയം മരിച്ചു പോയവരുടെ ട്വിറ്റർ അക്കൗണ്ടുകൾക്ക് ഇത്തരത്തിൽ വേരിഫിക്കേഷൻ നഷ്ടമാകില്ലെന്നും ട്വിറ്റർ വ്യക്തമാക്കി.
ഉപരാഷ്ട്രപതി വെങ്കയ നായിഡുവിെൻറ അക്കൗണ്ട് കഴിഞ്ഞ വർഷം ജൂലൈ മുതൽ നിഷ്ക്രിയമാണെന്നാണ് ട്വിറ്റർ അറിയിച്ചത്. അതുപോലെ ആർ.എസ്.എസ് തലവൻ മോഹൻ ഭഗവതിെൻറ ട്വിറ്റർ ഹാൻഡിൽ 215,400 ഫോളോവേഴ്‌സുണ്ടെങ്കിലും അദ്ദേഹം ആർ.എസ്.എസിെൻറ ഒൗദ്യോഗിക പ്രൊഫൈൽ മാത്രമാണ് പിന്തുടരുന്നത്. ഭാഗവതിെൻറ ഹാൻഡിലിൽ ഇതുവരെ ട്വീറ്റുകളോ റീട്വീറ്റുകളോ പോസ്റ്റുചെയ്തിട്ടില്ല, കൂടാതെ ഫോട്ടോകളോ വീഡിയോകളോ അക്കൗണ്ടിലൂടെ പങ്കിട്ടിട്ടുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.