വാഷിങ്ടൺ: വാക്സിനെതിരായ പ്രചാരണങ്ങൾ ബ്ലോക്ക് ചെയ്യുമെന്ന് യുട്യൂബ്. വാക്സിൻ വിട്ടുമാറാത്ത അസുഖങ്ങൾ കാരണമാവുന്നുവെന്ന വ്യാജ പ്രചാരണങ്ങൾ ഉണ്ടായിരുന്നു. ഇതിന് പുറമേ വാക്സിൻ നിർമാണത്തിന് ഉപയാഗിച്ച അസംസ്കൃത പദാർഥങ്ങളെ കുറിച്ചും പല തരത്തിലുള്ള പ്രചാരണങ്ങളുണ്ടായിരുന്നു. ഇതെല്ലാം ബ്ലോക്ക് ചെയ്യുമെന്ന നിർണായക അറിയിപ്പാണ് യുട്യൂബ് നൽകിയിരിക്കുന്നത്.
ഇതിന് പുറമേ വാക്സിനെതിരായ നിലകൊളുന്ന ചില ആക്ടിവിസ്റ്റുകളേയും യുട്യൂബ് ബ്ലോക്ക് ചെയ്യും. ഇവരുടെ ചാനലുകൾ നിരോധിച്ചുവെന്നാണ് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. വാക്സിനെതിരായ പ്രചാരണത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് യുട്യൂബ് വൈസ് പ്രസിഡന്‍റ് റോബർട്ട്.എഫ്.കെന്നഡി അറിയിച്ചു.
വാക്സിനെതിരായ പ്രചാരണങ്ങൾ തടയാൻ യുട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവർ ഒന്നും ചെയ്യുന്നില്ലെന്ന വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് യുട്യൂബിന്‍റെ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.