ചൈനീസ് ഷോർട്ട് വിഡിയോ ആപ്പായ ടിക്ടോക്കിന് വിലക്കേർപ്പെടുത്തിയതോടെ രാജ്യത്ത് യൂട്യൂബ് ഷോർട്സിന് വൻ മുന്നേറ്റം. കഴിഞ്ഞ വർഷം സെപ്തംബറിലായിരുന്നു ഇന്ത്യയിൽ ആദ്യമായി യൂട്യൂബ് ഷോർട്ട്സ് പുറത്തിറക്കിയത്. എന്നാലിപ്പോൾ യൂട്യൂബ് ഷോർട്സിന് ഇന്ത്യയിൽ നിന്ന് മാത്രം പ്രതിദിനം 150 കോടിയിലധികം 'വ്യൂസ്' ലഭിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൂഗ്ൾ സിഇഒ സുന്ദർ പിച്ചൈ.
മാർച്ചിലെ കണക്കനുസരിച്ച് 650 കോടി വ്യൂസ് ആണ് യൂട്യൂബ് ഷോർട്ട്സിന് ലഭിച്ചത്. 2020 അവസാനത്തിൽ ഇത് 350 കോടി ആയിരുന്നു. കഴിഞ്ഞ ഒരു വർഷക്കാലം ഷോർട്സ് മികച്ച പ്രകടനം കാഴ്ച്ച വെച്ചതോടെ യൂട്യൂബ് ലഭ്യമാകുന്ന ലോകമെമ്പാടുമുള്ള നൂറിലധികം രാജ്യങ്ങളിൽകൂടി സേവനം വ്യാപിപ്പിക്കാനും ഗൂഗ്ൾ പദ്ധതിയിടുന്നുണ്ട്.
ജൂൺ പാദത്തിൽ യൂട്യൂബിെൻറ പരസ്യ വരുമാനം 700 കോടി ഡോളറായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ സമയത്ത് അത് 380 കോടി ഡോളറായിരുന്നു. 200 കോടി പ്രതിമാസ സജീവ ഉപയോക്താക്കളുമായി ഓൺലൈൻ വിഡിയോ സ്ട്രീമിങ്ങിൽ വൻ മുന്നേറ്റം തുടരുകയാണ് യൂട്യൂബ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.