ലണ്ടന്‍: ചൊവ്വയിലെ നീര്‍ച്ചാലുകള്‍ക്ക് കാരണം വെള്ളം ഒഴുകുന്നതാണെന്ന പഴയവാദത്തിന് തിരുത്തുമായി ശാസ്ത്രജ്ഞര്‍. നീര്‍ച്ചാല്‍ രൂപപ്പെടാന്‍ കാരണം ഐസ് ഉരുകുന്നതാണെന്നാണ് പുതിയ പഠനം. ഫ്രഞ്ച് ശാസ്ത്രജ്ഞരുടേതാണ് പുതിയ കണ്ടത്തെല്‍.
ശീത-വസന്ത കാലങ്ങളില്‍ നിരീക്ഷിച്ചതിന്‍െറ അടിസ്ഥാനത്തില്‍ സൂര്യതാപത്താല്‍ കാര്‍ബണ്‍ഡൈ ഓക്സൈഡ് ഐസ് പാളികള്‍ ഉരുകുന്നതായി കണ്ടത്തെിയത്. ചൊവ്വക്ക് ചുറ്റുമുള്ള ഭ്രമണപഥത്തിലെ കാമറകളില്‍നിന്നും ഭൂമിയില്‍ വെള്ളം ഒഴുകി രൂപപ്പെടുന്ന നീര്‍ച്ചാലുകളുടേതിന് സമാനമായ നിരവധി ചിത്രം 2000 മുതല്‍ പുറത്തുവിട്ടിരുന്നു. ഇത്തരം ചാലുകളില്‍ ചിലത് ദശലക്ഷക്കണക്കിന് പഴക്കമുള്ളതും മറ്റു ചിലത് വര്‍ഷങ്ങളുടെ മാത്രം പഴക്കമുള്ളവയുമായിരുന്നു. ഇത് ചൂണ്ടിക്കാണിച്ചായിരുന്നു ചൊവ്വയില്‍ വെള്ളമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷിച്ചിരുന്നത്. നാച്വര്‍ ഓഫ് ജിയോസയന്‍സ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.