ക്ഷീരപഥത്തില്‍ പുതിയ നക്ഷത്രങ്ങളെ കണ്ടെത്തി

ക്ഷീരപഥത്തില്‍ പുതിയ നക്ഷത്രങ്ങളെ കണ്ടെത്തി

ക്ഷീരപഥത്തില്‍ മറഞ്ഞുകിടന്ന ഒരു കൂട്ടം പുതു നക്ഷത്രങ്ങളെ ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തി. ക്ഷീരപഥത്തിലെ മധ്യ നക്ഷത്രസമൂഹത്തില്‍ പൊടിപടലങ്ങള്‍ക്കിടയില്‍ മറഞ്ഞുകിടന്നവയാണ് ഈ നക്ഷത്രങ്ങള്‍. യൂറോപ്യന്‍ സതേണ്‍ ഒബ്സര്‍വേറ്ററി ചിലിയില്‍ സ്ഥാപിച്ച പാരനല്‍ വാനനിരീക്ഷണ കേന്ദ്രത്തിലെ വിസ്റ്റ ടെലിസ്കോപ് 2010നും 2014നുമിടയില്‍ ശേഖരിച്ച വിവരങ്ങള്‍ നക്ഷത്രങ്ങളെ കണ്ടത്തൊന്‍ സഹായിച്ചത്. പൊന്തിഫിക്ക യൂനിവേഴ്സിഡാഡ് കാതോലിക്ക ഡി ചിലിയിലെ ഇസ്ത്വാന്‍ ഡെകനിയുടെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരാണ് കണ്ടത്തെലിന് പിന്നില്‍.


ക്ഷീരപഥത്തിലെ മധ്യ നക്ഷത്രസമൂഹം പഴക്കം ചെന്ന നക്ഷത്രങ്ങളുടെ കൂട്ടമാണെന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാല്‍, ജ്യോതിശാസ്ത്ര മാനദണ്ഡങ്ങളനുസരിച്ച് യുവ നക്ഷത്രങ്ങളെയാണ് പുതുതായി കണ്ടത്തെിയിരിക്കുന്നത്. സെഫീഡ് എന്നറിയപ്പെടുന്ന 655 ചരനക്ഷത്രങ്ങളാണ് ശാസ്ത്രജ്ഞരുടെ കണ്ണില്‍പ്പെട്ടത്. ഹ്രസ്വകാലയളവില്‍ തീക്ഷ്ണമായി പ്രകാശിക്കുകയും മങ്ങുകയും ചെയ്യുന്നവയാണ് ഈ നക്ഷത്രങ്ങള്‍. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.