ഇന്ത്യക്കൊപ്പം ചൊവ്വ പര്യവേക്ഷണത്തിന് അമേരിക്ക തയാറെടുക്കുന്നു. ഐ.എസ്.ആര്‍.ഒയുമൊന്നിച്ച് ചൊവ്വയില്‍ റോബോട്ടിക് പര്യവേക്ഷണത്തിനായാണ് നാസയുടെ ശ്രമം. ഇതുസംബന്ധിച്ച് അടുത്തുതന്നെ വാഷിങ്ടണില്‍ നടക്കാനിരിക്കുന്ന യോഗത്തിലേക്ക് ഐ.എസ്.ആര്‍.ഒയെയും ക്ഷണിച്ചിട്ടുണ്ടെന്ന് ജെറ്റ് പ്രപല്‍ഷന്‍ ലബോറട്ടറി (ജെ.പി.എല്‍) ഡയറക്ടര്‍ ചാള്‍സ് ഏലാച്ചി പറഞ്ഞു. 2020 മുതല്‍ 2030 വരെ ആറ് ചൊവ്വാ പര്യവേക്ഷണങ്ങളാണ് നാസ ലക്ഷ്യമിടുന്നത്. ഇതിലേക്കാണ് ഇന്ത്യയെ സഹകരിപ്പിക്കുന്നത്. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയും പദ്ധതിയുടെ ഭാഗമാവും. നാസയുടെ ചൊവ്വാദൗത്യമായ ക്യൂരിയോസിറ്റിയുടെ പിന്നില്‍ പ്രവര്‍ത്തിച്ച വിഭാഗമാണ് ജെ.പി.എല്‍. ഭാവിയില്‍ ഇന്ത്യക്കാരനെ ചൊവ്വയില്‍ എത്തിക്കാനും നാസക്ക് പദ്ധതിയുണ്ട്. ഇന്ത്യക്ക് പുറമെ ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങളും പദ്ധതിയില്‍ സഹകരിക്കും. ഇന്ത്യയുടെ അഭിമാനമായ മംഗള്‍യാന്‍ പദ്ധതി (മാര്‍സ് ഓര്‍ബിറ്റല്‍ മിഷന്‍) വിജയിച്ചത് കണ്ടാണ് ഐ.എസ്.ആര്‍.ഒയെ പങ്കെടുപ്പിക്കാന്‍ നാസ തീരുമാനിച്ചതെന്നാണ് അറിവ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.