??????????? ??????

ഒരു വർഷത്തെ ബഹിരാകാശ ജീവിതത്തിന്​ ശേഷം പര്യവേഷകർ തിരിച്ചെത്തി

ഫ്ലോറിഡ: അന്താരാഷ്​ട്ര ബഹിരാകാശ നിലയത്തിൽ ഏകദേശം ഒരു വർഷത്തോളം ചെലവഴിച്ചിതിന്​ ശേഷം ശേഷം യു.എസ്​, റഷ്യൻ ബഹിരകാശ പര്യവേഷകർ ഭൂമിയിൽ തിരിച്ചെത്തി. യു.എസ്​ ബഹിരാകാശ സഞ്ചാരിയായ സ്​കോട്ട്​ കെല്ലിയും റഷ്യൻ സഞ്ചാരിയവയ മിക്കായേൽ കൊർനി​േങ്കായുമാണ്​ അന്താരാഷ്​ട്ര ബഹിരാകാശ നിലയത്തിലെ 340 ദിവസത്തെ വാസത്തിന്​ ശേഷം  ഭൂമിയിൽ തിരിച്ചെത്തിയത്​.   അഞ്ച്​ മാസം ബഹിരാകാശ നിലയത്തിൽ തങ്ങിയ റഷ്യൻ ​ബഹിരാകാശ യാത്രക്കാരനായ സെർജി വോൾ​ക്കോവും ഇവർക്കൊപ്പം തിരിച്ചെത്തിയിട്ടുണ്ട്​. മൂവരെയും വഹിച്ചുകൊണ്ടുള്ള  സോയൂസ്​ പേടകം കസാഖ്​സ്​താനിലെ ജെസ്​കാസ്​ഗനിൽ ഇറങ്ങി.

ഇതോടെ ബഹിരാകാശത്ത്​ ഏറ്റവും കൂടുതൽ കാലം കഴിഞ്ഞ അമേരിക്കക്കാരൻ എന്ന റെക്കോർഡ്​ സ്​കോട്ട്​ കെല്ലി സ്വന്തം​ ​േപരിലാക്കി. ഏറ്റവും കൂടുതൽ കാലം ബഹികാശത്ത്​ താമസിച്ച റഷ്യൻ സഞ്ചാരികളിൽ അഞ്ചാമത്തെയാളാണ്​ മിക്കായേൽ കൊർനി​േങ്കാ.  2015 മാർച്ച്​ 27 നാണ്​ ​ ഇവർ ബഹിരകാശത്തേക്ക്​ പോയത്​. 14.4 കോടി മൈൽ ദൂരം ബഹിരാകാശത്ത്​ സഞ്ചരിച്ചു.  5,440 തവണ ഭൂമിയെചുറ്റി. ബഹിരാകാശത്തു നിന്ന്​ 10,880 സൂര്യോദയവും അസ്തമയവും കണ്ടു.


ദീർഘകാല ബഹിരാകാശ ജീവിതം മനുഷ്യ​നിലുണ്ടാക്കുന്ന ശാരീക, മാനസിക മാറ്റം പഠിക്കുകയായിരുന്നു നാസയുടെ ലക്ഷ്യം. സ്​കോട്ട്​ കെല്ലിയുടെയും  ഇരട്ട ​സഹോദരനും വിരമിച്ച ബഹിരാകാശ സഞ്ചാരിയുമായ മാർക്ക്​ കെല്ലിയും നാസയുടെ പരീക്ഷണത്തിൽ  സഹകരിക്കുന്നുണ്ട്​. ബഹിരാകാശത്തുള്ള സ്​കോട്ട്​ കെല്ലിയെയും ഭൂമിയിലുള്ള മാർക്ക്​ കെല്ലിയെയും നിരീക്ഷണ വിധേയമാക്കി ദീർഘകാല ബഹിരാകാശ വാസം മനുഷ്യ ശരീരത്തിലുണ്ടാക്കുന്ന മാറ്റം നാസ പഠിക്കും. പരീക്ഷണ ഫലങ്ങൾ ​ ചൊവ്വാ ദൗത്യത്തിന്​ ഉപയോഗപ്പെടുത്താനാണ്​ നാസയുടെ ശ്രമം.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-21 06:23 GMT