ബംഗളൂരു: ബഹിരാകാശ ഗവേഷണരംഗത്ത് ചരിത്രം കുറിച്ച് ഇന്ത്യയുടെ പുനരുപയോഗ വിക്ഷേപണ വാഹനം പരീക്ഷണക്കുതിപ്പ് നടത്തി. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്നാണ് റീയൂസബ്ള്‍ ലോഞ്ച് വെഹിക്ക്ള്‍– ടെക്നോളജി ഡെമോണ്‍സ്ട്രേഷന്‍ (ആര്‍.എല്‍.വി– -ടി.ഡി) വിക്ഷേപിച്ചത്. ഉപഗ്രഹത്തെ ഭ്രമണ പഥത്തിൽ എത്തിച്ച ശേഷം റോക്കറ്റ് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചിറങ്ങുന്നതാണ് റീയൂസബ്ള്‍ ലോഞ്ച് വെഹിക്ക്ളിെൻറ പ്രത്യേകത.
ഭൂമിയില്‍നിന്ന് 70 കിലോമീറ്റര്‍ സഞ്ചരിച്ച് വാഹനം സുരക്ഷിതമായി തിരിച്ചിറക്കുന്ന പരീക്ഷണമാണ് നടക്കുന്നത്. ശ്രീഹരിക്കോട്ടയില്‍നിന്ന് വിക്ഷേപിക്കുന്ന റോക്കറ്റിനെ ഖര ഇന്ധനമുള്ള ബൂസ്റ്റര്‍ എന്‍ജിന്‍ 70 കിലോമീറ്റര്‍ ഉയരത്തില്‍ എത്തിക്കും. തുടര്‍ന്ന്, ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ച് ഭൂമിയിലേക്ക് മടങ്ങും. ബംഗാള്‍ ഉള്‍ക്കടലില്‍ 500 കിലോമീറ്റര്‍ അകലെയുള്ള സാങ്കല്‍പിക റണ്‍വേയിലാകും തിരിച്ചിറക്കം.
WATCH: India launches its first indigenous space shuttle, the RLV-TD from Sriharikota(Andhra Pradesh)https://t.co/G0SxiQbJgw
— ANI (@ANI_news) May 23, 2016
6.5 മീറ്റര്‍ നീളവും 1.75 ടണ്‍ ഭാരവുമുള്ള ചെറുമാതൃകയാണ് പരീക്ഷണാര്‍ഥം വിക്ഷേപിക്കുന്നത്. മറ്റു റോക്കറ്റുകളില്‍നിന്ന് വ്യത്യസ്തമായി ചിറകുള്ള രൂപഘടനയാണ് ഇതിന്. തിരുവനന്തപുരത്തെ വിക്രം സാരാഭായ് ബഹിരാകാശ നിലയത്തിലാണ് ആര്‍.എല്‍.വിയുടെ ഭൂരിഭാഗവും നിര്‍മിച്ചത്.
വിക്ഷേപണത്തിന് 20 മിനിറ്റിന് േശഷം സ്പേസ് ഷട്ടിലിെൻറ പരീക്ഷണം വിജയകരമാണെന്ന് െഎ.എസ്.ആർ.ഒ അറിയിച്ചു. വളരെചെറിയൊരു പടിയാണ് കയറുന്നതെന്നും അന്തിമ സ്പേസ് ഷട്ടിൽ സജ്ജമാകാൻ 10–15 വർഷമെടുക്കുമെന്നും ഐ.എസ്.ആർ.ഒ വൃത്തങ്ങൾ അറിയിച്ചു.
ഞായറാഴ്ച രാത്രി റോക്കറ്റിന്‍െറ കൗണ്ട് ഡൗണ്‍ ആരംഭിച്ചിരുന്നു. രാവിലെ 9.30 നാണ് വിക്ഷേപണം നിശ്ചയിച്ചിരുന്നതെങ്കിലും കാലാവസ്ഥയിലെ മാറ്റവും കാറ്റിന്‍െറ ഗതിയും കണക്കിലെടുത്ത് വിക്ഷേപണം രണ്ടുമണിക്കൂര്‍ നേരത്തേയാക്കുകയായിരുന്നു.
ബഹിരാകാശ വിമാനം, –പുനരുപയോഗ വിക്ഷേപണ റോക്കറ്റ്, സ്പേസ് ഷട്ട്ല്‍ എന്നിങ്ങനെ വിശേഷണമുള്ള ആര്‍.എല്‍.വി– -ടി.ഡി (റീയൂസബ്ള്‍ ലോഞ്ച് വെഹിക്ക്ള്‍-– ടെക്നോളജി ഡെമോണ്‍സ്ട്രേഷന്‍ ) മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാന്‍ ഉതകുന്ന ഇന്ത്യന്‍ പരീക്ഷണത്തിന്‍െറ ആദ്യ ശ്രമം കൂടിയാണ്.
India's first reusable launch vehicle(RLV-TD) successfully tested from Sriharikota(Odisha) pic.twitter.com/UvGa1qzT84
— ANI (@ANI_news) May 23, 2016
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.