വാഷിങ്ടൺ: നീൽ ആംസ്േട്രാങ്ങിനു ശേഷം ചന്ദ്രോപരിതലത്തിൽ നടന്ന മുൻ യു.എസ് ബഹിരാകാശ സഞ്ചാരി അലൻ ബീൻ 81ാം വയസ്സിൽ അന്തരിച്ചു.ചന്ദ്രനിലെത്തിയ നാലാമത്തെ വ്യക്തിയായാണ് അദ്ദേഹം അറിയപ്പെടുന്നത്.
രണ്ടാഴ്ച മുമ്പ് അസുഖബാധിതനായ അദ്ദേഹത്തിെൻറ മരണം ഹ്യൂസ്റ്റണിലെ ആശുപത്രിയിൽ സമാധാനപരമായിരുന്നുവെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. പിൽക്കാല ജീവിതത്തിൽ ചായക്കൂട്ടുകളുടെയും വരയുടെയും ലോകത്തേക്ക് സഞ്ചരിച്ച അലനിെൻറ ചിത്രങ്ങളിലധികവും ആകാശസഞ്ചാരത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ടവയായിരുന്നു.
പരിചയപ്പെട്ടതിൽ ഏറ്റവും അസാധാരണനായ വ്യക്തിയായിരുന്നു അലൻ ബീൻ എന്ന് ബഹിരാകാശ ഗവേഷകനായ മൈക്ക് മാസിമിനോ അനുസ്മരിച്ചു. ഗഗനചാരിയെന്ന നിലയിൽ സാേങ്കതിക നേട്ടവും ചിത്രകാരൻ എന്നനിലയിൽ കലാപരമായ നേട്ടവും സമന്വയിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും ബഹിരാകാശ ദൗത്യത്തിൽ ഒപ്പമുണ്ടായിരുന്ന മൈക്ക് പറഞ്ഞു.
1963ൽ ആണ് തങ്ങളുടെ ദൗത്യസംഘത്തിലേക്ക് മുൻ യു.എസ് നാവിക പൈലറ്റ് ആയിരുന്ന അലൻ ബീനിനെ ‘നാസ’ തിരഞ്ഞെടുത്തത്. 1969ൽ ചന്ദ്രനിൽ ഇറങ്ങിയ അപ്പോേളാ 12ലെ മൊഡ്യൂൾ പൈലറ്റ് ആയിരുന്നു ഇദ്ദേഹം. 1981ലാണ് നാസയിൽനിന്ന് വിരമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.