ബഹിരാകാശത്തൊരു മുടിവെട്ട്​; രസകരമായ വിഡിയോ പങ്കുവെച്ച്​ ബഹിരാകാശ യാത്രികൻ

അന്താരാഷ്​ട്ര ബഹിരാകാശ നിലയത്തിൽ (ഐ.എസ്​.എസ്​) നിന്നുള്ള രസകരമായ ഒരു വിഡിയോ ആണ്​ ഇപ്പോൾ ഇന്‍റർനെറ്റിൽ തരംഗം. ബഹിരാകാശ യാത്രികൻ മത്തായാസ്​ മൗവറിന്​ ഐ.എസ്​.എസിൽ വെച്ച്​ ക്രൂമേറ്റും ഇന്ത്യൻ വംശജനുമായ​ രാജാ ചാരി മുടി വെട്ടിക്കൊടുക്കുന്ന വിഡിയോ ആണ്​ ട്വിറ്ററിൽ വൈറലാവുന്നത്​.

മൗവർ ബഹിരാകാശ പേടകത്തിൽ മുട്ടുകുത്തി നിൽക്കുന്നതും രാജാ ചാരി ട്രിമ്മർ ഉപയോഗിച്ച്​ മുടിവെട്ടുന്നതായും വിഡിയോയിൽ കാണാം. വിഡിയോക്കൊപ്പം ഇട്ട അടിക്കുറിപ്പിൽ രാജയെ അദ്ദേഹം തമാശരൂപേണ ബാർബർ എന്നും​​ വിളിക്കുന്നുണ്ട്​.

'പലവിധ കഴിവുകളുള്ള ബാർബർ രാജാ ചാരിയുടെ ബഹിരാകാശ സലൂണിലേക്ക് കാലെടുത്തുവെച്ചു​. കാരണം, ഞങ്ങളിലാരും കണ്ണിലോ അതിലേറെ പ്രധാനമായി​ സ്​പെയ്സ്​ സ്​റ്റേഷൻ സിസ്റ്റങ്ങളിലോ മുടി അകപ്പെടാൻ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ ഹെയർ ക്ലിപ്പറുകൾ ഒരു വാക്വം ഘടിപ്പിച്ചാണ് വരുന്നത്. ഈ ബഹിരാകാശ സ്റ്റൈലിസ്റ്റിന്റെ സേവനത്തിന് അഞ്ച് നക്ഷത്രങ്ങൾ ⭐️😉 #CosmicKiss - മത്തായാസ്​ മൗവർ കുറിച്ചു.

നേരത്തെ, ബഹിരാകാശയാത്രികരുടെ വർക്ക്ഔട്ട് വീഡിയോകളും ഐഎസ്എസിലെ ഫ്ലോട്ടിംഗ് പിസ്സ പാർട്ടിയും ഇന്റർനെറ്റിൽ വൈറലായി മാറിയിരുന്നു.

Tags:    
News Summary - Astronaut gets haircut from crewmate in space video goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.