ന്യൂയോർക്: സൗരയൂഥത്തിന് പുറത്ത് കണ്ടെത്തിയ ഭൂസമാന ഗ്രഹത്തിൽ അന്തരീക്ഷത്തിെൻറ സാന്നിധ്യം ഗവേഷകർ തിരിച്ചറിഞ്ഞു. ഇതാദ്യമായാണ് ഇത്തരമൊരു ഗ്രഹത്തിൽ അന്തരീക്ഷമുള്ളതായി ശാസ്ത്രലോകം സ്ഥിരീകരിക്കുന്നത്. സൗരയൂഥത്തിന് പുറത്ത് ജീവൻ തേടിയുള്ള അന്വേഷണത്തിൽ നിർണായക ചുവടുവെപ്പാണ് ഇൗ കണ്ടെത്തലെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ബ്രിട്ടനിലെ കീലെ സർവകലാശാലയിലെ ശാസ്ത്രജ്ഞർ പറഞ്ഞു.
2015ലാണ് ജി.ജെ 1132ബി എന്ന ഗ്രഹത്തെ ജ്യോതിശ്ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞത്. വേല നക്ഷത്ര രാശിയിൽ ഒരു ചുവപ്പു കുള്ളൻ നക്ഷത്രത്തെ പരിക്രമണം ചെയ്യുന്ന ഇൗ ഗ്രഹം ഭൂമിയിൽനിന്ന് കേവലം 39 പ്രകാശവർഷം അകലെയാണ്. പ്രാഥമിക നിരീക്ഷണത്തിൽ ഇതൊരു ‘ജൈവഗ്രഹ’മാകാൻ സാധ്യതയില്ലെന്നായിരുന്നു ശാസ്ത്രലോകത്തിെൻറ നിരീക്ഷണം. എന്നാൽ, പിന്നീടുള്ള അന്വേഷണത്തിൽ ഇവിടെ ചൂടേറിയതും ബാഷ്പ സ്വഭാവത്തിലുള്ളതുമായ അന്തരീക്ഷത്തിെൻറ സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു.
ഒരു ഗ്രഹത്തിൽ ജീവൻ നിലനിൽക്കാൻ ആവശ്യമായ ഘടകങ്ങളിലൊന്ന് അതിന് സ്ഥായിയായ അന്തരീക്ഷമുണ്ടായിരിക്കുക എന്നതാണ്. ഇൗ മാനദണ്ഡം ഇൗ ഗ്രഹം പാലിക്കുന്നുവെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. അതേസമയം, ജീവെൻറ സാന്നിധ്യം സ്ഥിരീകരിക്കണമെങ്കിൽ ഗ്രഹത്തിെൻറ സ്ഥാനം, പരിക്രമണ കാലം തുടങ്ങി ഒേട്ടറെ ഘടകങ്ങൾ സംബന്ധിച്ച് ഇനിയും നിരീക്ഷണങ്ങൾ ആവശ്യമാണ്.
ചിലിയിലെ സതേൺ ഒബ്സർവേറ്ററിയിൽനിന്നാണ് ഗവേഷണത്തിനാവശ്യമായ നിരീക്ഷണങ്ങൾ ശാസ്ത്രസംഘം നടത്തിയത്. ഭൂമിെയക്കാൾ 16 ശതമാനം മടങ്ങ് വലുപ്പവും 250 ഡിഗ്രി ഉപരിതല താപനിലയുമുള്ള ഗ്രഹമാണ് ജി.ജെ 1132ബി. അസ്ട്രോണമിക്കൽ ജേണൽ എന്ന ശാസ്ത്ര മാസികയിൽ ഗവേഷണഫലങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.