131 വർഷങ്ങൾക്ക്​ ശേഷം ന്യൂയോർക്കിലെ സെൻട്രൽ പാർക്കിലെത്തിയ അതിഥിയെ കാണാം

ന്യൂയോർക്കിലെ പക്ഷി നിരീക്ഷകർ സന്തോഷത്തിലാണ്​. കാര്യം മറ്റൊന്നുമല്ല. 131 വർഷങ്ങൾക്ക്​​ ശേഷം ആദ്യമായി നഗരത്തിലെ പ്രശസ്​തമായ സെൻട്രൽ പാർക്കിൽ ഒരു അതിഥിയെത്തി. അപൂർവ്വമായി മാത്രം കാണപ്പെടാറുള്ള snowy owl അഥവാ മഞ്ഞ്​ മൂങ്ങയായിരുന്നു അവരുടെ കണ്ണിന്​ കുളിർമയായി എത്തിയത്​. വെള്ള മൂങ്ങയെന്നും, പോളാൾ മൂങ്ങയെന്നും ആർട്ടിക്​ മൂങ്ങയെന്നും വിളിക്കപ്പെടുന്ന ഇൗ മൂങ്ങ കാരണം സെൻട്രൽ പാർക്കിലേക്ക്​ ഒഴുകിയത്​ നൂറുകണക്കിനാളുകളായിരുന്നു. മൂങ്ങയെ പാർക്കിൽ കണ്ടയുടനെ അധികൃതർ സമൂഹ മാധ്യമങ്ങളിലൂടെ പക്ഷി നിരീക്ഷകരെ വിവരമറിയിച്ചിരുന്നു.


വെള്ള നിറത്തിൽ ചാര നിറം കൊണ്ട്​ അലങ്കരിച്ചിരിക്കുന്ന തൂവലുകളും, മഞ്ഞ നിറത്തിൽ കറുത്ത പൊട്ട്​ തൊട്ടപോലുള്ള കണ്ണുകളും തൂവലുകൾ കൊണ്ട്​ അലങ്കരിച്ച കാലുകളുമുള്ള മഞ്ഞ്​ മൂങ്ങയുടെ 30 സെക്കൻറുകൾ നീളമുള്ള ദൃശ്യം മാൻഹാട്ടൻ ബേർഡ്​ അലേർട്ട്​ എന്ന ട്വിറ്റർ പേജ്​ പങ്കുവെച്ചിട്ടുണ്ട്​. കൂടാതെ അപൂർവ്വമായി എത്തുന്ന അതിഥിയെ നേരിട്ട്​ കണ്ട്​ കാമറയിൽ പകർത്തിയ പക്ഷിപ്രേമികൾ അവ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്​തിട്ടുണ്ട്​. 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.