ന്യൂഡൽഹി: ശനിയാഴ്ച രാത്രി ആകാശത്ത് ബ്ലൂമൂൺ ദൃശ്യമാകും. ഒരേ കലണ്ടർ മാസം രണ്ടു പൂർണചന്ദ്രൻ വന്നാൽ രണ്ടമത്തേതിനെ ബ്ലൂമൂൺ എന്നാണ് വിളിക്കുക. ഇൗ മാസം ഒന്നിന് ആകാശത്ത് പൂർണചന്ദ്രൻ എത്തിയിരുന്നു. വർഷത്തിൽ 12 തവണ ആകാശത്ത് പൂർണ ചന്ദ്രനെ ദൃശ്യമാകുമെങ്കിലും ഒരേമാസത്തിൽ രണ്ടുതവണ പൂർണചന്ദ്രനെ കാണാനാകുക രണ്ടരവർഷത്തിൽ ഒരിക്കൽ മാത്രമാകും.
ബ്ലൂമൂൺ എന്നാണ് പേരെങ്കിലും ചന്ദ്രനെ നീലനിറത്തിൽ കാണാനാകില്ല. പൂർണ ചന്ദ്രനായിരിക്കുമെന്ന് മാത്രം. ശനിയാഴ്ച രാത്രി 8.15നുശേഷമാകും ആകാശത്ത് ബ്ലൂമൂൺ ദൃശ്യമാകുക. എന്നാൽ ബ്ലൂമൂണിനൊപ്പം മറ്റൊരു അതിഥിയെ കൂടി കാണാനാകും. ബ്ലൂമൂണിന് തൊട്ടടുത്ത് ഒരു ചുവന്ന പൊട്ടുപോലെ. നക്ഷത്രമല്ല, പകരം ഭൂമിയുടെ അയൽക്കാരനായ ചൊവ്വയാണ് ചുവന്ന പൊട്ടുപോലെ എത്തുക.
ഇൗ ബ്ലൂമൂൺ പ്രതിഭാസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ബ്ലൂ മൂണിനൊപ്പം മൈക്രോ മൂൺ കൂടിയാകും ഇത്. ഭൂമിയിൽനിന്ന് വളരെ അകലത്തിൽ പൂർണചന്ദ്രനെ ദൃശ്യമാകുന്നതാണ് മൈക്രോമൂൺ. ഭൂമിയോട് ചന്ദ്രൻ ഏറ്റവും അടുത്തുവരുന്നത് സൂപ്പർ മൂണുമാകും. മൈക്രോമൂണിൽ ചന്ദ്രെൻറ വലിപ്പവും തിളക്കവും കുറയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.