ബംഗളൂരു: ഭൗമ നിരീക്ഷണത്തിൽ പുത്തൻകാൽവെപ്പായി അത്യാധുനിക ചിത്രീകരണ സംവിധാനങ് ങളുമായി ‘കാർട്ടോസാറ്റ്-മൂന്ന്’ ഭ്രമണപഥത്തിൽ. ബുധനാഴ്ച രാവിലെ 9.28ന് ശ്രീഹരിക്കോട ്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണ തറയിൽനിന്ന് പി.എസ്.എൽ.വി- സി-47 കുതിച്ചുയർന്ന്, 17.38ാം മിനിറ്റിൽ ‘കാർട്ടോസാറ്റ്-മൂന്ന്’ ഭ്രമണപഥത്തിലാണ് വിജയകരമായി എത്തിച്ചത്.
97.5 ഡിഗ്രി ചരിവിൽ 509 കിലോമീറ്റർ പരിധിയിലെ ഭ്രമണപഥത്തിലാണ് ഉപഗ്രഹത്തിെൻറ സ്ഥാനം. തുടർന്ന് അടുത്ത 10 മിനിറ്റിനുള്ളിൽ വാണിജ്യാവശ്യങ്ങൾക്കുള്ള അമേരിക്കയുടെ 13 ചെറുകൃത്രിമ ഉപഗ്രഹങ്ങളും നേരത്തേ നിശ്ചയിച്ച ഭ്രമണപഥത്തിലെത്തിച്ചു. 27 മിനിറ്റിനുള്ളിൽ 14 ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിച്ചാണ് ഐ.എസ്.ആർ.ഒ നിർണായക നേട്ടം കൈവരിച്ചത്.
ചന്ദ്രയാന്‍ രണ്ടിനു ശേഷമുള്ള നിർണായക ഉപഗ്രഹ വിക്ഷേപണ ദൗത്യത്തിനു സാക്ഷ്യം വഹിക്കാൻ വിദ്യാർഥികൾ ഉൾപ്പെടെ ആയിരങ്ങളാണ് ശ്രീഹരിക്കോട്ടയിലെ സന്ദർശക ഗാലറിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.